ബിജെപി വിട്ട നടി ഗൗതമി പുതിയ രാഷ്ട്രീയ തട്ടകത്തില്‍; ഗായത്രിക്ക് പിന്നാലെ ഗൗതമിയും ഇപിഎസ്സിനൊപ്പം
ചെന്നൈ: വടക്കന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയില്‍ ചേരുമ്പോള്‍ തെക്കേ ഇന്ത്യയില്‍ മറിച്ചാണ് കാര്യങ്ങള്‍. ബിജെപി വിട്ട നേതാക്കള്‍ മറ്റു പാര്‍ട്ടികളില്‍ ചേരുകയാണ്. നടി ഗൗതമി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ സിനിമാ നടിയാണ് ബിജെപി വിട്ട് എഐഎഡിഎംകെയില്‍ ചേരുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഗൗതമി ബിജെപി വിട്ടത്. ഏറെ കാലം തമിഴ്നാട്ടില്‍ ബിജെപിയുടെ വനിതാ മുഖമായിരുന്നു ഗൗതമി. അടുത്ത കാലത്ത് അവരുടെ സ്വകാര്യ ജീവിതത്തില്‍ നേരിട്ട ചില പ്രശ്നങ്ങളില്‍ ബിജെപി സഹായിച്ചില്ല എന്നാരോപിച്ചായിരുന്നു രാജി. ഇന്ന് ഗൗതമി അണ്ണാഡിഎംകെ ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയില് നിന്നാണ് അംഗത്വമെടുത്തത്.

ഉച്ചയ്ക്ക് ശേഷമാണ് ഗൗതമി എടപ്പാടി പളനിസ്വാമിയെ കാണാനെത്തിയത്. 25 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗൗതമി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുമായി അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അണ്ണാമലൈയുടെ പല പ്രവര്‍ത്തനങ്ങളിലും ഗൗതമി അസംതൃപ്തയായിരുന്നു. ഇതെല്ലാം ബിജെപി വിടാന്‍ കാരണമായി.
ഏറെ കാലം ബിജെപിയില്‍ പ്രവര്‍ത്തിച്ച നടിയായിരുന്നു ഗായത്രി രഘുറാം. ബിജെപി സംസ്ഥാന അധ്യക്ഷനുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് അവരുടെ രാജിയില്‍ കലാശിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം ഗായത്രി എഐഎഡിഎംകെയില്‍ ചേര്‍ന്നു. രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലാണ് എഐഎഡിഎംകെ. പാര്‍ട്ടി രണ്ട് ചേരിയാകുകയും ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ജയലളിതയുടെ വിയോഗ ശേഷമാണ് എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷമായത്. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും തമ്മിലായിരുന്നു തര്‍ക്കം. വിഷയം കോടതി കയറിയെങ്കിലും എടപ്പാടിക്കായിരുന്നു വിജയം. അതേസമയം, പനീര്‍ശെല്‍വം ബിജെപിയുമായി സഖ്യം തുടരുന്നുണ്ട്. എഐഎഡിഎംകെയിലെ ചില മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വലിയ ഒരുക്കമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന് നേതൃത്വം നല്കുന്ന ഡിഎംകെ സഖ്യത്തെ പരാജയപ്പെടുത്തല്‍ എളുപ്പമല്ല. എടപ്പാടിയാകട്ടെ, എഐഎഡിഎംകെയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. പനീര്‍ശെല്‍വം, ടിടിവി ദിനകരന്, വികെ ശശികല എന്നിവരെ ചേര്‍ത്ത് പുതിയ സഖ്യത്തിനും ബിജെപി ശ്രമിച്ചുവരവെയാണ് ഗൗതമിയുടെ കൂടുമാറ്റം.
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും









Click it and Unblock the Notifications