മഹാഭാരതം സീരിയലിലെ 'ശകുനി', നടൻ ഗൂഫി പെയിന്റല്‍ അന്തരിച്ചു
മുംബൈ: നടൻ ഗൂഫി പെയിന്റല്‍ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു മരണം. ജനപ്രിയ സീരിയലായ മഹാഭാരതത്തിലെ ശകുനിയുടെ കഥാപാത്രത്തിലൂടെയാണ് ഗൂഫി ശ്രദ്ധനേടുന്നത്. അദ്ദേഹം മരണപ്പെട്ട വിവരം അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പുറത്തുവിട്ടത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങളും രക്തസമ്മർദ്ദവും കാരണം കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. അവസ്ഥ ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ എട്ട് ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. മകനൊപ്പമായിരുന്നു ഗൂഫി കഴിഞ്ഞിരുന്നത്. സംസ്‌കാരം അന്ധേരിയിലെ ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.
1975ൽ പുറത്തിറങ്ങിയ റഫൂ ചക്കർ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1980കളിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു, ദില്ലഗി, ദേശ് പ്രദേശ്, സുഹാഗ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ബഹദൂർ ഷാ സഫർ, കാനൂൻ, ഓം നമ ശിവായ്, രാധകൃഷ്ണ തുടങ്ങിയ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. ബിആർ ചോപ്രയുടെ മഹാഭാരത്തിലെ ശകുനി മാമയുടെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിത്തിലെ മികച്ച വേഷമായിരുന്നു.












Click it and Unblock the Notifications