കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപോര്‍ട്ട്, മാതാവിന്റെ വിയോഗത്തിന് പിന്നാലെ

  • By Desk
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് അന്തരിച്ചത്. ജയ്പൂരിലായിരുന്നു മരണം. നടന്‍ മുംബൈയിലായതിനാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ കാരണം യാത്ര മാറ്റുകയായിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരം ചടങ്ങുകള്‍ വീക്ഷിച്ചത്.

i

ഇര്‍ഫാന്‍ ഖാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആജ്തക് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും ആശുപത്രിയിലുണ്ട്. ക്യാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ഖാന്‍ ഏറെ നാള്‍ വിദേശത്ത് ചികില്‍സയിലായിരുന്നു. അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയതും സിനിമാ രംഗത്ത സജീവമായതും. അംഗ്രേസി മീഡിയം ആണ് പുതിയ ചിത്രം. കൊറോണ വ്യാപനം കാരണം തിയറ്ററുകള്‍ അടച്ചിടുന്നതിന് തൊട്ടുമുമ്പാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പിന്നീട് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയായിരുന്നു.

തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ചികില്‍സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചത്തിയ ഇര്‍ഫാന്‍ ഖാന് ആദ്യമായിട്ടാണ് ഇപ്പോള്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലാകുന്നത്. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവസാന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം പ്രൊമോഷന്‍ പരിപാടികളില്‍ താരം അത്ര സജീവമായിരുന്നില്ല.

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യംമഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യം

രാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടിരാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടി

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇരട്ട പ്രഹരം; ഒളിഞ്ഞിരിക്കുന്നത് വന്‍ തകര്‍ച്ച, ആശങ്കപരത്തി പുതിയ റിപോര്‍ട്ട്ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇരട്ട പ്രഹരം; ഒളിഞ്ഞിരിക്കുന്നത് വന്‍ തകര്‍ച്ച, ആശങ്കപരത്തി പുതിയ റിപോര്‍ട്ട്

English summary
Irrfan Khan Hospitalised in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X