കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...

  • By Desk
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നു. നിര്‍മാതാവ് ഷൂജിത്ത് സിര്‍ക്കാര്‍ ഇര്‍ഫാന്റെ ഖാന്റെ കുടുംബത്തെ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. ക്യാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ഖാന്‍ ഏറെ നാള്‍ വിദേശത്ത് ചികില്‍സയിലായിരുന്നു. അടുത്തിടെയാണ് തിരിച്ചെത്തിയതും സിനിമയില്‍ സജീവവമായതും. ബുധനാഴ്ച രാവിലെയാണ് മരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

Recommended Video

cmsvideo
ബോളീവൂഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു | Oneindia Malayalam
അംഗ്രേസി മീഡിയം

അംഗ്രേസി മീഡിയം

അംഗ്രേസി മീഡിയം ആണ് ഇര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം. കൊറോണ വ്യാപനം കാരണം തിയറ്ററുകള്‍ അടച്ചിടുന്നതിന് തൊട്ടുമുമ്പാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പിന്നീട് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയായിരുന്നു. അവസാന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം പ്രൊമോഷന്‍ പരിപാടികളില്‍ താരം അത്ര സജീവമായിരുന്നില്ല.

അപൂര്‍വ രോഗം

അപൂര്‍വ രോഗം

തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. മാതാവിന്റെ മരണത്തിന് ശേഷം ഒരാഴ്ച തികയും മുമ്പാണ് ഇര്‍ഫാന്റെ മരണം എന്നതും എടുത്തു പറയേണ്ടതാണ്.

മാതാവിന്റെ മരണം

മാതാവിന്റെ മരണം

കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് അന്തരിച്ചത്. ജയ്പൂരിലായിരുന്നു മരണം. നടന്‍ മുംബൈയിലായതിനാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ കാരണം യാത്ര മാറ്റുകയായിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരം ചടങ്ങുകള്‍ വീക്ഷിച്ചത്.

ഭാര്യയും മക്കളും

ഭാര്യയും മക്കളും

ഇര്‍ഫാന്‍ ഖാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ആജ്തക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു. താങ്കളും കുടുംബവും ഏറെ പൊരുതി. ഇര്‍ഫാനും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നും ഷൂജിത് സിര്‍ക്കാര്‍ പ്രതികരിച്ചു.

വന്‍കുടലിന് അണുബാധ

വന്‍കുടലിന് അണുബാധ

വന്‍കുടലിന് അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇര്‍ഫാന്‍ ഖാനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 54കാരനായ ഇദ്ദേഹം ഏറെ നാള്‍ ലണ്ടനില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് തന്നെ ഇര്‍ഫാന്‍ ഖാന്‍ മരിച്ചുവെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അദ്ദേഹുമായി അടുപ്പമുള്ളവര്‍ തള്ളുകയായിരുന്നു.

ഇര്‍ഫാന്‍ ഖാന്റെ പികു

ഇര്‍ഫാന്‍ ഖാന്റെ പികു

ഇര്‍ഫാന്‍ ഖാന്റെ പികു എന്ന ചിത്രം സംവിധാനം ചെയ്തത് ഷൂജിത് സിര്‍ക്കാറാണ്. അദ്ദേഹം ട്വിറ്ററില്‍ അനുശോചനം അറിയിച്ചതോടെയാണ് മരണ വാര്‍ത്ത പുറംലോകം അറിയുന്നത്. ഭാര്യ സുതാപ സിക്ദാറും മക്കളായ ബാബില്‍, അയന്‍ ഖാന്‍ എന്നിവര്‍ ചൊവ്വാഴ്ച മുതലേ മുംബൈയിലെ ആശുപത്രിയിലുണ്ടായിരുന്നു.

മികച്ച നടന്‍മാരില്‍ ഒരാള്‍

മികച്ച നടന്‍മാരില്‍ ഒരാള്‍

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കണക്കാക്കുന്ന ഇര്‍ഫാന് 2011ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് ജനനം. ചെറുപ്പത്തില്‍ ക്രിക്കറ്റിലായിരുന്നു താല്‍പ്പര്യം. പിന്നീടാണ് അഭിനയ രംഗത്തേക്ക് മാറിയത്. മുംബൈയിലെത്തി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടു.

വഴിത്തിരിവായ സിനിമ

വഴിത്തിരിവായ സിനിമ

മീരാ നായരുടെ സലാം ബോംബെ ആണ് ആദ്യ ചിത്രം. 2003ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. 2013ല്‍ പാന്‍സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇര്‍ഫാന്റെ മരണത്തില്‍ രാഷ്ട്രീയ-സിനിമാ രംഗത്തുള്ള ഒട്ടേറെ പേര്‍ അനുശോചനം രേഖപ്പെടുത്തി.

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നുമോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

English summary
Actor Irrfan Khan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X