സണ്ണി ലിയോണ്‍ വിമാനാപകടത്തില്‍ പെട്ടപ്പോള്‍ കൊല്ലപ്പെട്ടത് ഷാറൂഖ് ഖാന്‍!!! ഞെട്ടിച്ച വാര്‍ത്ത

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മുംബൈ/പാരിസ്: കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു ഞെട്ടിക്കുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ വിമാനാപകടത്തില്‍ പെട്ടു എന്നതായിരുന്നു അത്. അശ്ലീല സിനിമകള്‍ ഉപേക്ഷിച്ച് ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സണ്ണി ലിയോണിന്റെ ആരോഗ്യത്തിന് വേണ്ടി ആരാധകര്‍ പ്രാര്‍ത്ഥിച്ചു.

സണ്ണി ലിയോണിന് അപകടം സംഭവിച്ചു എന്നത് യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത മറ്റൊരു വാര്‍ത്തയും ഏതാണ്ട് ഇതേ സമയം പ്രചരിച്ചിരുന്നു.

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്‍ ഷാറൂഖ് ഖാന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു അത്. പല ലോകമാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ജീവിച്ചിരിക്കെ മരിച്ചവര്‍

ജീവിച്ചിരിക്കെ മരിച്ചവര്‍

ജീവിച്ചിരിക്കെ തന്നെ വ്യാജ വാര്‍ത്തകളിലൂടെ സെലിബ്രിറ്റികളെ കൊല്ലുക എന്നത് ഒരു പതിവ് സംഭവം ആയിട്ടുണ്ട്. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ മുതല്‍ കേരളത്തില്‍ ജഗതി ശ്രീകുമാര്‍ ഇങ്ങനെ 'മരിച്ചിട്ടുണ്ട്'.

ഇത്തവണ രണ്ട് കാരണം

ഇത്തവണ രണ്ട് കാരണം

ഇത്തവണ അങ്ങനെ രണ്ട് മരണ വാര്‍ത്തകളാണ് പ്രചരിച്ചത്. ഒന്ന് കിങ് ഖാന്‍ ഷാറൂഖ് ഖാന്റേയും മറ്റൊന്ന് ഹോട്ടസ്റ്റ് ബോളിവുഡ് താരം സണ്ണി ലിയോണിന്റേയും.

വിമാനാപകടം

വിമാനാപകടം

സണ്ണി ലിയോണും ഭര്‍ത്താവും സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത കാട്ടുതൂ പോലെ ആണ് പ്രചരിച്ചത്. എന്നാല്‍ ഇതിനിടെ ചിലര്‍ സണ്ണി ലിയോണ്‍ കൊല്ലപ്പെട്ടു എന്നുപോലും പ്രചരിപ്പിച്ചു.

പക്ഷേ സണ്ണി തന്നെ പറഞ്ഞു

പക്ഷേ സണ്ണി തന്നെ പറഞ്ഞു

എന്നാല്‍ ഒരു വീഡിയോ ട്വീറ്റിലൂടെ സണ്ണി ലിയോണ്‍ ഈ ആശങ്കകളെ മുഴുവന്‍ കാറ്റില്‍ പറത്തി. മഹാരാഷ്ട്രയില്‍ വച്ചായിരുന്നു സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത്.

ഷാറൂഖ് ഖാന്‍ കൊല്ലപ്പെട്ടു എന്ന്

ഷാറൂഖ് ഖാന്‍ കൊല്ലപ്പെട്ടു എന്ന്

എന്നാല്‍ ഇതിലും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോളിവുഡിലെ സൂപ്പര്‍ താരം ആയ ഷാറൂഖ് ഖാന്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു അത്.

സണ്ണി ലിയോണ്‍ മുംബൈയിലെങ്കില്‍ ഷാറൂഖ് പാരീസില്‍

സണ്ണി ലിയോണ്‍ മുംബൈയിലെങ്കില്‍ ഷാറൂഖ് പാരീസില്‍

സണ്ണി ലിയോണിന്റെ വിമാനം അപടത്തില്‍ പെട്ടത് മുംബൈയില്‍ ആയിരുന്നു. പാരീസിലേക്കുള്ള യാത്രക്കിടെ വിമാനം തകര്‍ന്ന് ഷാറൂഖ് ഖാനും കൂടെയുള്ളവരും മരിച്ചു എന്നായിരുന്നു അടുത്ത വാര്‍ത്ത.

വെറും വാര്‍ത്തയല്ല, ടിവി വാര്‍ത്ത

വെറും വാര്‍ത്തയല്ല, ടിവി വാര്‍ത്ത

യൂറോപ്യന്‍ ന്യൂസ് നെറ്റ് വര്‍ക്ക്, ഇഐ പാരിസ് ടിവി ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഷാറൂഖിനെ കൂടാതെ ഏഴ് പേരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. അവതാരക ഷാറൂഖ് ഖാന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും അന്ത്യാഞ്ജലി അര്‍പിക്കുകയും ഒക്കെ ചെയ്തു എന്നാണ് പറയപ്പെടുന്നത്.

വിമാനത്തിന്റെ പേര് പോലും പറഞ്ഞ്

വിമാനത്തിന്റെ പേര് പോലും പറഞ്ഞ്

ആരേയും വിശ്വസിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു ആ വാര്‍ത്ത. ഗള്‍ഫ് സ്ച്രീ ജി550 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത് എന്നും ഒരു മീറ്റിങ്ങിനായി ഷാറൂഖ് പാരീസിലേക്ക് വരികയായിരുന്നു എന്നും ഒക്കെ പറഞ്ഞുകളഞ്ഞു.

വാര്‍ത്ത പരന്നു

വാര്‍ത്ത പരന്നു

ഫ്രഞ്ച് മാധ്യമം ഇങ്ങനെ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ... പല വെബ്‌സൈറ്റുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഷാറൂഖ് ആരാധകര്‍ ശരിക്കും ഞെട്ടിത്തരിച്ചു.

ഒടുവില്‍ തിരുത്തി

ഒടുവില്‍ തിരുത്തി

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് അധികം കഴിയും മുമ്പ് തന്നെ പറ്റിയ തെറ്റ് ചാനല്‍ തിരുത്തി. പക്ഷ് പറഞ്ഞിട്ട് കാര്യമില്ലല്ലോ... അപ്പോഴും പലരീതിയില്‍ വാര്‍ത്ത പ്രരിക്കാന്‍ തുടങ്ങിയിരുന്നു.

English summary
European News Network, El Pais TV, reported, "Tributes have poured in for Indian film actor, producer and television presenter Shah Rukh Khan after he was killed along with seven others when a private jet he was travelling in crashed."
Please Wait while comments are loading...