നിരോധനം നീക്കി ജല്ലിക്കെട്ട് തിരിച്ചെത്തെണമെന്ന് ജയറാം
ചെന്നൈ: തമിഴകത്തെ പ്രമുഖ കായിക വിനോദമായ ജല്ലിക്കെട്ടിനെ പിന്തുണച്ച് പ്രശസ്ത നടന് ജയറാം രംഗത്തെത്തി. നിരോധനം നീക്കി ജല്ലിക്കെട്ട് തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ജയറാം പറഞ്ഞു. ജല്ലിക്കെട്ടിനെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ചെന്നൈയില്‍ നടക്കുകയാണ്. പ്രദര്‍ശനം കാണുന്നതിനിടയായിരുന്നു താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജല്ലിക്കെട്ട് തമിഴ് സാംസ്കാരിക പൈതൃകമെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസനും അഭിപ്രായപ്പെട്ടിരുന്നു. ശരീരത്തിന്റെ ശക്തിയും മനക്കരുത്തും ഒത്തുചേരുന്നതാണ് ജല്ലിക്കെട്ടെന്നും ജയറാം പറഞ്ഞു. കുതിച്ചെത്തുന്ന കാളക്കുട്ടന്മാരെ ധീരന്മാര് കീഴ്പ്പെടുത്തുന്ന ഈ പരമ്പരാഗത കായിക വിനോദം തിരിച്ചെത്തണമെന്നാണാഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.

നവംബര്‍ രണ്ടിനു ചെന്നൈ ഗ്രീംസ് റോഡ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച 'വീര വിളയാട്ട്' എന്ന ഫോട്ടോ പ്രദര്‍ശനം നവംബര്‍ എട്ടുവരെ തുടരും. ഒട്ടേറെ ചലച്ചിത്ര പ്രമുഖര്‍ പ്രദര്‍ശനം കാണാന്‍ എത്തുന്നുണ്ട്. ഉലകനായകന് കമല്‍ഹാസനാണ് മേള ഉദ്ഘാടനം ചെയ്തത്.
ജയറാമിനൊപ്പം മകന് കാളിദാസനും പ്രദര്‍ശനം കാണാനെത്തിയിരുന്നു. ഫോട്ടോഗ്രാഫര്‍ സുരേഷിന്റെ അറുപതിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
-
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications