കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ മതനിരപേക്ഷതയും ,ഇടതുപക്ഷ പുരോഗമന ചിന്തകളും മനുഷ്യരിൽ സ്വാധീനം ചെലുത്താറുണ്ട്: ജോൺ എബ്ര

കേരളത്തിൽ പത്ത് മീറ്റർ അകലത്തിൽ ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും കാണാം: പ്രതികരിച്ച്

Google Oneindia Malayalam News

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പ്രതികരണവുമായി ഹോളിവുഡ് നടൻ ജോൺ എബ്രഹാം. ഒരു അഭിമുഖത്തിലാണ് കേരത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് നടന്റെ മറുപടി. " അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളമെന്നും ജോൺ എബ്രഹാം പറയുന്നു. ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് ഫിദൽ കാസ്ട്രോ അന്തരിച്ച സമയത്ത് കേരളം സന്ദർശിച്ചപ്പോഴുണ്ടായ അനുഭവവും ജോൺ ചൂണ്ടിക്കാണിക്കുന്നു.

മഹാരാഷ്ട്രയില്‍ ബിജെപി 144 സീറ്റില്‍ മത്സരിക്കും.... ശിവസേനയ്ക്ക് 126 സീറ്റ്, ഒടുവില്‍ ധാരണയായി!മഹാരാഷ്ട്രയില്‍ ബിജെപി 144 സീറ്റില്‍ മത്സരിക്കും.... ശിവസേനയ്ക്ക് 126 സീറ്റ്, ഒടുവില്‍ ധാരണയായി!

"ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണെന്നും ജോൺ പറയുന്നു. ഇടതുപക്ഷ ചിന്താഗതിയുള്ള പിതാവ് തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ജോൺ അഭിമുഖത്തിൽ ഓർക്കുന്നുണ്ട്.

johnabraham

"അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും ജോൺ എബ്രഹാം കൂട്ടിച്ചേർക്കുന്നു.

English summary
Actor John Abraham about communism in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X