ബംഗാളിൽ ബിജെപിക്ക് അടുത്ത തിരിച്ചടി; നടന്‍ ജോയ് ബാനര്‍ജി പാർട്ടി വിട്ടു..തൃണമൂലിൽ ചേർന്നേക്കും?
കൊൽക്കത്ത; ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ബി ജെ പിയെ കൂടുതൽ പ്രതിസന്ധിയിലാക്കി മറ്റൊരു രാജി കൂടി. നടൻ ജോയ് ബാനർജിയാണ് പാർട്ടി വിട്ടത്. ബി ജെ പിയിൽ നിന്നുള്ള അവഗണന ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയ് പാർട്ടി വിട്ടത്. രാജി തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ബാനർജി പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ബി ജെ പിയുടെ ഭാഗമായി തുടർന്നാൽ അത് സാധിക്കുമെന്ന് തോന്നുന്നില്ല, ജോയ് ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.2014 ലാണ് ജോയ് ബാനര്‍ജി ബി ജെ പിയില്‍ ചേര്‍ന്നത്. അടുത്തിടെ ജോയ് ബാനര്‍ജിയെ ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചിരുന്നു. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ജോയ്.
ഉഫ്..കണ്ണെടുക്കാനാകില്ല.. ഭാവന ഇതെന്ത് ഭാവിച്ചാണ്..വൈറലായി ദീപാവലി ലുക്ക്
സംഘടനയ്‌ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ 2017ൽ നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നു. എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ല. കൂടുതൽ അവഗണന ഞാൻ സഹിക്കില്ല, ജോയ് വ്യക്തമാക്കി.തൃണമൂൽ കോൺഗ്രസിൽ ചേരാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ലെങ്കിലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ബാനർജി പറഞ്ഞു. അടുത്തിടെ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നതിനിടെ ജോയ് മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ചിരുന്നു. ഇതോടെ ജോയ് പാർട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള ചര്ച്ചകൾക്ക് ചൂട് പിടിച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിന് ശേഷം ബംഗാളിൽ ബി ജെ പിയിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുകയാമ്. തിനകം ഒരു എംപിയും 5 എംഎൽഎമാരുമാണ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്. നിരവധി എം എൽ എമാർ മമതയുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് തൃണമൂൽ നേതാക്കൾ നേരത്തേ അവകാശപ്പെട്ടിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിലസം ഉപതിരഞ്ഞെടുപ്പിലും ബിജെരി കനത്ത പരാജയം രുചിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും തൃണമൂൽ ജയിച്ചിരുന്നു.75 ശതമാനം വോട്ടും ടി എം സി നേടിയിരുന്നു. ബി ജെ പി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ ബി ജെ പിയിൽ നിന്നും ഇനിയും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ കുത്തൊഴുക്ക് തൃണമൂലിലേക്ക് തുടരുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.
'റിയലി ഹോട്ട്'.. ഇങ്ങനെ അണിഞ്ഞൊരുങ്ങിയാൽ ആരും നോക്കി പോവും..സാധികയുടെ പുതിയ ഫോട്ടോസ് വൈറൽ












Click it and Unblock the Notifications