കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന്റെ അശ്രദ്ധമൂലം നിരവധി ജീവനുകൾ പൊലിയുന്നു; രൂക്ഷ വിമർശനവുമായി കമൽഹാസൻ!

Google Oneindia Malayalam News

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ സ്ഥാപിച്ച അനധികൃത ഹോര്‍ഡിംഗ് വീണ് മരണപ്പെട്ട ശുഭശ്രീയുടേയും രഘുപതിയുടേയും മരണത്തെ കുറിച്ച് പരാമർശിച്ച് നടൻ കമൽഹാസൻ. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ ഉന്നയിച്ചത്.

<strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!</strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!

സര്‍ക്കാരിന്റെ അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിയുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ താനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 'സംഭവിക്കാവുന്നതില്‍ വെച്ച് ഏറ്റവും ദാരുണമായ ഒന്നാണ് ചെറുപ്പക്കാരുടെ മരണവും ഈ നഷ്ടത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയെന്നതും. ശുഭശ്രിയുടെ മരണവും അത്തരത്തിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.

Kamal Haasan

രു രക്ഷകര്‍ത്താവിന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നു. പെണ്‍മക്കളുള്ള എനിക്ക് ആ വികാരം മനസിലാകുമെന്നും ആളുകളുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന ഭയവും വേദനയും എത്രമാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . 2017 നവംബറിലാണ് 30 കാരനായ രഘുപതിയുടെ ബൈക്ക് അനധികൃതമായി സ്ഥാപിച്ച ബാനറുകളിലൊന്നില്‍ ഇടിച്ചായിരുന്നു രഘുപതിയുടെ മരണം.

ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഉള്ളത്, ഇതുപോലുള്ള രാഷ്ട്രീയക്കാരോട് എനിക്ക് ഒരിഞ്ച് ബഹുമാനമില്ല. നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുകയെന്നും മക്കൾ നീതി മയം നിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെട്ട സമൂഹത്തിനും ഭാവിക്കുമായി തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

English summary
Actor Kamal Haasan against Tamil Nadu government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X