ദീപ ടീച്ചറുടെ കൂടെ കമല്‍ഹാസനും ഉണ്ട്, ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളൂ..!!
കേരളവര്‍മ കോളേജിലെ ദീപ ടീച്ചറെ പിന്തുണച്ച് ഓണ്‍ലൈന്‍ വഴി ഓട്ടേറെ ആളുകള്‍ എത്തുമ്പോള്‍ നമ്മുടെ പ്രശസ്ത താരം കമല്‍ഹാസനും ഒപ്പമുണ്ട്. ബീഫ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഉലകനായകനും. ഇനി ദീപ ടീച്ചര്‍ക്ക് എന്താ വേണ്ടത്, ധൈര്യമായി മുന്നോട്ടു പൊയ്‌ക്കോളൂ...
പ്രശസ്ത താരങ്ങളൊക്കെ അനുകൂല നിലപാടാണ് അറിയിക്കുന്നത്. കമല്‍ഹാസനും ബീഫ് കഴിക്കുന്നയാളാണ്, ഇതു താരം തന്നെയാണ് പറഞ്ഞത്. ഒരാളുടെ വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്. ഒരാള്‍ എന്ത് കഴിക്കണം എന്നത് അയാള്‍ തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂങ്കാവനത്തിന്റെ ഓഡിയോ റിലീസിംഗിനു എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

ബീഫ് ഞാന്‍ കഴിക്കും, എന്താണ് കുഴപ്പം?
ഞാന്‍ ഇനിയും ബീഫ് കഴിക്കും അതില്‍ ആര്‍ക്കാണ് പ്രശ്‌നം. അത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

ഭരണകൂടം ഇതില്‍ ഇടപെടേണ്ട
ഭക്ഷണശീലം ഭരണകൂടം നിശ്ചയിക്കേണ്ടതല്ലെന്നും താരം പറയുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും അതില്‍ പ്രശ്‌നം ഉണ്ടാക്കരുതെന്നും താരങ്ങള്‍ പറയുന്നു.

കാട്ടു തീ അനുവദിക്കാനാവില്ല
ഒരു കൂട്ടം ഭ്രാന്തന്മാരാണ് ഈ കൃത്യം ചെയ്തതെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിന്താശേഷി നഷ്ടപ്പെട്ടതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞത്. ദാദ്രി കൊലപാതകത്തെക്കുറിച്ച് ഫര്‍ഹാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

രാഷ്ട്രീയ മുതലെടുപ്പ്
ഗോമാതാവ് രാഷ്ട്രീയ ആയുധമായോ എന്നുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഫര്‍ഹാന്‍ അക്തറും ഇതു തന്നെയാണ് പറഞ്ഞത്. കുറ്റവാളികള്‍ നിയമത്തിനുമുന്നില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. കൊലപാതകത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും താരം പറഞ്ഞു.












Click it and Unblock the Notifications