കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ പ്രസ്താവന വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് കമല്‍ഹാസന്‍

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കമല്‍ഹാസന്‍ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു.

എന്നാല്‍, താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കമല്‍ഹാസന്‍ പറയുന്നു. ചെന്നൈയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞുവെന്നായിരുന്നു ആരോപണം.

സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

ചെന്നൈയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞുവെന്നുള്ള ആരോപണമായിരുന്നു ഉയര്‍ന്നത്.

വാക്കുകള്‍ വളച്ചൊടിച്ചു

വാക്കുകള്‍ വളച്ചൊടിച്ചു

സര്‍ക്കാരിനെതിരെ താന്‍ ഒരുതരത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ചില്ലെന്നാണ് കമല്‍ഹാസന്‍ ഇപ്പോള്‍ പറയുന്നത്. സര്‍ക്കാരിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താന്‍ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല.

മാപ്പ് ചോദിക്കുന്നു

മാപ്പ് ചോദിക്കുന്നു

തന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും ഉലകനായകന്‍ കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ പ്രസ്താവന

കമല്‍ഹാസന്റെ പ്രസ്താവന

ചെന്നൈയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് കമല്‍ഹാസന്‍ ചോദിക്കുകയുണ്ടായത്രേ. ചലച്ചിത്ര താരങ്ങളുടെ കോടിക്കണക്കിന് വരുന്ന നികുതിപ്പണം സര്‍ക്കാര്‍ പിരിച്ചെടുക്കുന്നുണ്ട്. ഇതു ചെന്നൈയ്ക്ക് വേണ്ടി മാറ്റിവെക്കാന്‍ കഴിയില്ലെയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ദുരന്തം വന്നപ്പോള്‍ അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുന്നതെന്തു കൊണ്ടാണെന്നും താരം ചോദിച്ചത്രേ.

ദുരിതക്കാഴ്ച കാണാനാകില്ല

ദുരിതക്കാഴ്ച കാണാനാകില്ല

കോടിക്കണക്കിന് വരുന്ന നികുതിപ്പണം സര്‍ക്കാര്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ഈ ദുരിതക്കാഴ്ച കാണാനാകില്ലെന്നും കമല്‍ഹാസന്‍ പറയുകയുണ്ടായി.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

കമല്‍ഹാസന്റെ പ്രസ്താവനകള്‍ക്ക് രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. യാഥാര്‍ത്ഥ്യ ബോധമില്ലാതെ മറ്റാരുടേയോ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കളിപ്പാവയാണ് കമല്‍ഹാസനെന്ന് ധനമന്ത്രി പനീര്‍സെല്‍വം പറയുകയുണ്ടായി.

ആശങ്ക പങ്കുവെച്ചത് മാത്രം

ആശങ്ക പങ്കുവെച്ചത് മാത്രം

സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കമല്‍ഹാസന്‍ പറയുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എല്ലാവരുമായി സഹകരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Kamal hassan rejects allegation against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X