തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!
ചെന്നൈ: സിപിഎം പ്രവര്‍ത്തകര്‍ സ്വപ്നത്തില്‍ പോലും കരുതാത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ത്രിപുരയില്‍ നിന്നും ലഭിച്ചത്. 25 വര്‍ഷമായി സിപിഎം ചെങ്കോട്ടയായി കാത്ത ത്രിപുര ഒരൊറ്റ രാത്രി കൊണ്ട് ഒലിച്ച് പോയ പ്രതീതി. ത്രിപുരയിലെ തോല്‍വി സിപിഎമ്മിനെ എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കും.
സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന് ട്രോളോട് ട്രോളാണ്. രാഷ്ട്രീയ എതിരാളികളും സിപിഎമ്മിനെ കണക്കിന് പരിഹസിക്കുന്നു. അതും പോരാഞ്ഞ് സിനിമാ താരങ്ങളും സിപിഎമ്മിന് എതിരെ രംഗത്ത് വന്നിരിക്കുന്നു.

ട്രോളി നടി കസ്തൂരി
തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടി കസ്തൂരിയാണ് ത്രിപുരയിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ ട്രോളി രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലാണ് കസ്തൂരിയുടെ പ്രതികരണം. ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ വാക്കുകള്‍ കടമെടുത്താണ് ട്വീറ്റ്.

കച്ചവടം കേരളത്തിൽ മാത്രം
കസ്തൂരിയുടെ വാക്കുകള്‍ ഇതാണ്: `` ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ അവസ്ഥ- ഞങ്ങള്‍ക്ക് കച്ചവടം ഉള്ളത് കേരളത്തില്‍ മാത്രമാണ്. ഞങ്ങള്‍ക്ക് മറ്റെവിടെയും ബ്രാഞ്ചുകളില്ല''. ബിജെപി നേതാവ് മീനാക്ഷി ലേഖിയും നേരത്തെ ഇതേ പ്രതികരണം നടത്തിയിരുന്നു.

കമ്മ്യൂണിസ്ററ് പാര്‍ട്ടി ഓഫ് കേരള
ത്രിപുരയിലെ ബിജെപി വിജയത്തോടെ സിപിഎം, കമ്മ്യൂണിസ്ററ് പാര്‍ട്ടി ഓഫ് കേരളയായി. ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല എന്നായിരുന്നു ത്രിപുര തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തത്. ത്രിപുരയില്‍ ഭരണം പോയതോടെ സിപിഎം അധികാരത്തിലിരിക്കുന്ന ഒറ്റ സംസ്ഥാനമായി കേരളം മാറി.

ബംഗാൾ ആദ്യം കൈവിട്ടു
30 വര്‍ഷത്തോളം അധികാരത്തിലിരുന്ന പശ്ചിമ ബംഗാളാണ് ആദ്യം സിപിഎമ്മിനെ കൈവിട്ടത്. കടുത്ത ഭരണവിരുദ്ധ വികാരം സിപിഎമ്മിന്റെ അടി തെറ്റിച്ചു. പകരം വന്നത് ബിജെപി അല്ല, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്.

തിരിച്ച് വരവ് അസാധ്യം
പശ്ചിമ ബംഗാളില്‍ സിപിഎം നാമാവശേഷമായിക്കഴിഞ്ഞു. സിപിഎമ്മിന്റെ സ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി വളര്‍ന്നത് ബിജെപിയാണ്. ഇനിയൊരു തിരിച്ച് വരവ് പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് സ്വപ്നം കാണുക പോലും അസാധ്യം. അത്രയ്ക്കുണ്ട് തകര്‍ച്ചയുടെ ഭീകരത.

ത്രിപുരയിൽ ലക്ഷ്യം കണ്ടു
തൊട്ട് മുന്‍പത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കെട്ടിവെച്ച കാശ് പോലും തിരിച്ച് കിട്ടിയിരുന്നില്ല ബിജെപിക്ക്. അന്ന് തൊട്ട് ത്രിപുര പിടിക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ മെനഞ്ഞ് കൊണ്ടിരുന്നു സംഘപരിവാര്‍. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സംഘം ലക്ഷ്യം കാണുകയും ചെയ്തു.

ബിജെപി ഭരണം പിടിച്ചു
2013ലെ പൂജ്യത്തില്‍ നിന്നും ബിജെപി കുതിച്ചുയര്‍ന്നത് 35 സീറ്റുകളിലേക്കാണ്. സഖ്യകക്ഷിയായ ഐടിഎഫ്ടിക്ക് 8 സീറ്റുകളും ലഭിച്ചപ്പോള്‍ ആകെ 43 സീറ്റുകളുമായി ബിജെപി ഭരണം നേടി. 2013ലെ 49 സീറ്റുകളില്‍ നിന്നും സിപിഎം മൂക്കും കുത്തി താഴേക്ക് വീണു. കിട്ടിയത് വെറും 16 സീറ്റുകള്‍.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications