കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വാ കേട്ടോ.. ജെല്ലിക്കെട്ടിനെ പിന്തുണച്ച നടി കീര്‍ത്തി സുരേഷിന് ഫേസ്ബുക്കില്‍ പൊങ്കാല!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ജെല്ലിക്കെട്ടിനെ പിന്തുണച്ച് സിനിമാ താരം കീര്‍ത്തി സുരേഷും രംഗത്ത്. തമിഴരുടെ പാരമ്പര്യം നില കൊള്ളുന്ന വീരവിളയാട്ട് എന്നാണ് കീര്‍ത്തി സുരേഷ് ജെല്ലിക്കെട്ടിനെക്കുറിച്ച് പറയുന്നത്. ജെല്ലിക്കെട്ടിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന ആണും പെണ്ണുമടക്കമുള്ള എല്ലാവര്‍ക്കും കീര്‍ത്തി സുരേഷ് നല്ല തമിഴില്‍ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു.

Read Also: അവള് വേണേ നക്കീട്ട് പോട്ട്... ലക്ഷ്മി നായര്‍ക്ക് നടിയുടെ പച്ചത്തെറി, ആഘോഷിച്ച് വിദ്യാര്‍ഥികള്‍.. വീഡിയോ വൈറല്‍!

ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്ത് വരുന്ന ആദ്യത്തെ സിനിമാ താരമല്ല കീര്‍ത്തി സുരേഷ്. എന്നാല്‍ കീര്‍ത്തി സുരേഷിന്റെ ഫേസ്ബുക്ക് പേജ് കണ്ടാല്‍ അങ്ങനെയൊന്നുമല്ല തോന്നുക. പൊങ്കാലയാണ് നടിയുടെ പേജില്‍ നടക്കുന്നത്. മലയാളി ആരാധകരെ ചൊടിപ്പിച്ചത് പല കാര്യങ്ങളാണ്. ഒന്ന് തമിഴില്‍ പേശി. മറ്റൊന്ന് നമ്മ തമിഴരുടെ വീര വിളയാട്ട് എന്ന് പറഞ്ഞു. രണ്ട് തമിഴ് പടത്തില്‍ അഭിനയിച്ചപ്പോഴേക്കും തമിഴ്മകളായിപ്പോയോ എന്നാണ് പരിഹാസം...

കീര്‍ത്തി സുരേഷ് കേരളത്തിന്റെ ശാപം

കീര്‍ത്തി സുരേഷ് കേരളത്തിന്റെ ശാപം

നീയൊക്ക ആണ് കേരളത്തിന്റെ ശാപം. കോടികള്‍ കിട്ടും എന്നായപ്പോള്‍ പെറ്റനാടിനെ ഒറ്റുന്നു. ഒരു നാള്‍ അവര്‍ എടുത്തു പുറത്തു കളയും. അപ്പോള്‍ ഇങ്ങോട്ടു തന്നെ വരും. നമ്മള്‍ തമിഴറുടെ വീര വിളയാട് കേരളത്തില്‍ വാ കേട്ടാ. തമിഴന്മാരെ കൈയ്യിലെടുക്കാന്‍ വേണ്ടിയുള്ള അഭിനയമാണിത്. നമ്മള്‍ മലയാളി മക്കള്‍ ഇവിടെത്തന്നെയുണ്ട്. ഇതെ വേഷം കെട്ട് കൊണ്ട് വരണം - കീര്‍ത്തി സുരേഷിന്റെ വീഡിയോയ്ക്ക് കീഴിലെ കമന്റ്.

മുല്ലപ്പെരിയാറെന്ന് പോലും ഓര്‍മയില്ല

മുല്ലപ്പെരിയാറെന്ന് പോലും ഓര്‍മയില്ല

പണ്ടാരമടങ്ങാന്‍ ആ ഡാമിന്റെ പേരും മറന്നു പോയല്ലോ. അവിടവന്നു തമിഴ് നാട് വെള്ളം കൊണ്ട് പോയപ്പോള്‍ യെവള് എവിടെ പോയിരുന്നു - മുല്ലപ്പെരിയാറിന്റെ പേര് പോലും അറിയില്ലെങ്കിലും കീര്‍ത്തിയെ ചീത്ത വിളിക്കുകയാണ് ഒരു ചേട്ടന്‍. രസകരമായ ഇതുപോലുള്ള കമന്റുകള്‍ വേറെയുമുണ്ട്.

സ്വയം തമിഴത്തിയായോ

സ്വയം തമിഴത്തിയായോ

തമിഴ് സിനിമയില്‍ ഒന്ന് പച്ചപിടിച്ചു വരുന്ന സമയമായതു കൊണ്ട് തമിഴരുടെ വികാരം അനുസരിച്ചു പ്രതികരിച്ചതില്‍ തെറ്റ് പറയുന്നില്ല, പണം തന്നെയാണല്ലോ എല്ലാത്തിലും മുഖ്യം. പക്ഷെ, രണ്ടു തമിഴ് പടത്തില്‍ അഭിനയിച്ചപ്പോഴേക്കും സ്വയം തമിഴത്തി എന്ന രീതിയിലെ ഡയലോഗ്.... നമിച്ചു.... അപാരം തന്നെ.

എപ്പോഴാണ് തമിഴ് നാട്ടുകാരിയായത്

എപ്പോഴാണ് തമിഴ് നാട്ടുകാരിയായത്

നമ്മ തമിഴര്‍കര്‍ഡെ വിളയാട്ടോ 'അത് കൊള്ളാല്ലോ.. കീര്‍ത്തി സുരേഷ് എപ്പോഴാണ് തമിഴ് നാട്ടുകാരിയായത്.. അവിടുത്തെ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിക്കാനോ അല്ലേല്‍ മറ്റെന്തു കാരണം കൊണ്ടും ആയിക്കോട്ടെ, ജനിച്ച നാടിനെ മാറ്റി പറഞ്ഞ ഈ പരിപാടി ഒട്ടും ശരി ആയി ഇല്ല.. മലയാളി എന്ന് പറഞ്ഞുകൊണ്ടും ജെല്ലിക്കെട്ടിന് വേണ്ടി പോസ്റ്റ് ഇടാമല്ലോ.

എന്തൊരു പൊട്ടന്മാരാണ്

എന്തൊരു പൊട്ടന്മാരാണ്

ഇവളുടെ അമ്മയുടെ നാട് തമിഴ് നാട് ആണെന്നു ഈ പൊട്ടന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേടെ. കേരളത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഓക്കേ തീര്‍ത്തിട്ട് മതി വേറെ എന്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ എന്നുണ്ടോ? എന്തേലും കേള്‍ക്കുന്നത്തിനു മുന്നേ പോയി പൊങ്കാല ഇട്ടു മലയാളികള്‍ എന്നാല്‍ ഓണ്‍ലൈന്‍ ഗുണ്ടകള്‍ ആണെന്നുള്ള രീതി ആയി...

മലയാളി എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ

മലയാളി എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ

ഇവരെല്ലാം ജനിച്ച് വളര്‍ന്നത് അങ്ങ് തമിഴ്‌നാട് (ചെന്നൈ) നാട്ടില്‍ ആണ് ഹേ.. അച്ഛനും അമ്മയും ഒക്കെ മലയാളി ആയത് കൊണ്ട് മലയാളം പറയുന്നു എന്ന് മാത്രം.. വെറുതെ പൊങ്കാല ഇട്ട് സമയം കളയണോ.. പൊങ്കാല ഇട്ടു നാണം കെടുത്തി പുറത്തു മലയാളി എന്ന് പറയാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്.

ഇവിടത്തെ പ്രശ്‌നങ്ങളില്‍ കണ്ടില്ലല്ലോ

ഇവിടത്തെ പ്രശ്‌നങ്ങളില്‍ കണ്ടില്ലല്ലോ

ഇവിടെ വെടിക്കെട്ടും എഴുന്നള്ളിപ്പും വേണ്ടാന്ന് പറഞ്ഞു പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോ നിന്നെ കണ്ടില്ലല്ലോ... ഇപ്പോ കണ്ട തമിഴന് പ്രശ്‌നം ഉണ്ടായപ്പോ വന്നേക്കാണു .നീ എന്നു മുതലാടി തമിഴ് നാട്ടുകാരി ആയത്... നീ ഒന്നു ജെല്ലികെട്ടില്‍ പങ്കെടുത്തു നോക്കൂ അപ്പോള്‍ അറിയാം... ഇത് വേണോ വേണ്ടെ എന്നു..

പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള അഭ്യാസം

പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള അഭ്യാസം

മലയാളികളെ പട്ടി കടിച്ചപ്പോഴും കുട്ടികള്‍ മരിച്ചപ്പോഴും ഒന്നും ആരെയും കണ്ടില്ല.തമിഴരെയും കണ്ടില്ല. പണം ആണ് സ്‌നേഹത്തിന്റെയും ആദരവിന്റയും ദേശവീകാരത്തിന്റെയും ഉറവിടം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇങ്ങനെ പറയാതെ അവിടുത്തെ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ പറ്റില്ല . ജെല്ലിക്കെട്ടിനെ എതിര്‍ത്ത തൃഷയോടു തമിഴര്‍ ചെയ്തത് അറിയാമല്ലോ - ഇങ്ങനെ പോകുന്നു കമന്റുകള്‍.

സത്യത്തില്‍ കീര്‍ത്തി ആരാ

സത്യത്തില്‍ കീര്‍ത്തി ആരാ

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. മലയാളിയാണെങ്കിലും കീര്‍ത്തി ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

 കീര്‍ത്തിക്ക് മാത്രമല്ല വിശാലിനുമുണ്ട്

കീര്‍ത്തിക്ക് മാത്രമല്ല വിശാലിനുമുണ്ട്

ഇവിടെ ജനങ്ങളെ കൊല്ലുന്ന പേപ്പട്ടികളെ കൊന്നപ്പോ നമ്മുക്കെതിരെ പ്രൊട്ടസ്റ്റ്് നടത്തിയ വീര വിളയാട് വിശാല്‍ തമിഴര്‍ അവറുകള്‍ ജെല്ലിക്കെട്ട് വന്നപ്പോ ഇപ്പൊ മൃഗങ്ങളുടെ ദുഃഖം അങ്ങ് മറന്നു... ഇങ്ങനെ ദുഃഖം അഭിനയിച്ചു അവറ്റകളുടെ രണ്ട് പടം കിട്ടണമെങ്കില്‍ ഭീമന്‍ രഘു പറയണ പോലെ ആയിക്കോ ആയിക്കോ...

English summary
South Indian actress Keerthi Suresh voice support for jallikattu in a Facebook video. See how fans reacted to this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X