കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 വര്‍ഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ നടന്‍ കാമുകിയ്ക്ക് മുന്നിലിട്ട് തല്ലി, കാരണം

Google Oneindia Malayalam News

മുംബൈ: ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ നടന്‍ അറസ്റ്റിലായി. ബോളിവുഡ് നടനും പ്രമുഖ ടെലിവിഷന്‍ താരവുമായ ഖാലിദ് സിദ്ദീഖി (41) ആണ് അറസ്റ്റിലായത്. കാമുകിയുടെ വീട്ടില്‍ വച്ചാണ് നടന്‍ ഭാര്യയെ മര്‍ദ്ദിച്ചത്. ഭാര്യ റാഹത്ത് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടന്‍ അറസ്റ്റിലായത്.

രണ്ടു വര്‍ഷമായി രാഹത്തും ഖാലിദും പിരിഞ്ഞ് കഴിയുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതിമാര്‍ക്കുള്ളത്. കുട്ടികള്‍ നടനൊപ്പമാണ്.താമസിയ്ക്കുന്നത്. അവധി ദിവസങ്ങളില്‍ മാത്രമാണ് റാഹത്തിന് മക്കളെ കാണാന്‍ അനുവാദമുള്ളത്.

 പിരിഞ്ഞ് താമസിയ്ക്കുന്നു

പിരിഞ്ഞ് താമസിയ്ക്കുന്നു

രണ്ടു വര്‍ഷമായി രാഹത്തും ഖാലിദും പിരിഞ്ഞ് കഴിയുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ദമ്പതിമാര്‍ക്കുള്ളത്. കുട്ടികള്‍ നടനൊപ്പമാണ്.താമസിയ്ക്കുന്നത്. അവധി ദിവസങ്ങളില്‍ മാത്രമാണ് റാഹത്തിന് മക്കളെ കാണാന്‍ അനുവാദമുള്ളത്.

കാണാനെത്തി

കാണാനെത്തി

അസുഖബാധിതനായ മകനെ തിരികെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ്ക്കാന്‍ പോയ റാഹത്തിന് പക്ഷേ ഭര്‍ത്താവിനെ അവിടെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കാമുകിയുടെ വീട്ടിലെത്തി. രണ്ടു പേരേയും ഫോണില്‍ വിളിച്ചു. പക്ഷേ ആരും പ്രതികരിച്ചില്ല.

മര്‍ദ്ദനം

മര്‍ദ്ദനം

തുടര്‍ന്ന് ഏറെ നേരം കാത്ത് നിന്ന ശേഷം വീണ്ടും വിളിച്ചു. ഒരു മണിയ്ക്കൂറിന് ശേഷം പുറത്തെത്തിയ ഖാലിദ് റാഹത്തിനെ മര്‍ദ്ദിച്ച് അവശയാക്കുകയായിരുന്നു. കാമുകിയുടെ അപ്പാര്‍ട്ട്‌മെന്റിലെ സ്റ്റാഫുകള്‍ ഉള്‍പ്പടെ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് സംഭവം നടന്നത്.

വീട്ടുകാര്‍

വീട്ടുകാര്‍

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു റാഹത്തിന്‍റേയും ഖാലിദിന്‍റേയും

ഗജനി

ഗജനി

ഗജനിയില്‍ ആമിര്‍ഖാനൊപ്പമുള്ള അദ്ദേഹത്തിന്‍റെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു

English summary
Actor Khalid Siddiqui arrested for molesting estranged wife in Bandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X