ആള്‍ദൈവത്തെ കളിയാക്കി, സീരിയല്‍ താരം കിക്കു ശാരദ അറസ്റ്റില്‍!
കൈതാല്‍: പ്രശസ്ത ടി വി സീരിയല്‍ താരം കിക്കു ശാരദയെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ കിക്കു ശാരദയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സിര്‍സയിലെ ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മീത് റാം റഹിം സിംഗിനെ കളിയാക്കിയ കിക്കു ശാരദയ്‌ക്കെതിരെ പുതുവത്സര ദിനത്തിലാണ് പോലീസ് കേസെടുത്തത്.
കളേഴ്‌സ് ടി വിയിലെ കോമഡി നൈറ്റ്‌സ് വിത് കപില്‍ എന്ന പരമ്പരയിലെ പലകിന്റെ വേഷത്തിലൂടെ ശ്രദ്ധേയനാണ് കിക്കു ശാരദ. ഐ പി സി 295 പ്രകാരമാണ് കേസ്. കോമഡി നൈറ്റ്‌സ് വിത് കപിലിന്റെ ഡിസംബര്‍ 27ലെ എപ്പിസോഡാണ് പരാതിക്ക് കാരണമായത്. സിര്‍സയിലെ ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മീത് റാം റഹിം സിംഗിനെ ഈ എപ്പിസോഡില്‍ കിക്കു ശാരദ അനുകരിച്ചത് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഇഷ്ടമായില്ല.

ഗുര്‍മീത് റാം റഹിം സിംഗിനെ അനുകരിച്ചതില്‍ കിക്കു ശാരദ നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ താരം മാപ്പ് പറയുകയും ചെയ്തു. തന്റെ മിമിക്രി ആരെയും വേദനിപ്പിക്കാനായിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്നാല്‍ ടി വി താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആള്‍ദൈവത്തിന്റെ ആരാധകര്‍ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സിഖുകാരിലെ ഒരു വിഭാഗമായ ദേരാ സച്ചാ സൗദയുടെ ആത്മീയ ഗുരുവാണ് ഗുര്‍മീത് റാം റഹിം.












Click it and Unblock the Notifications