Get Updates
Get notified of breaking news, exclusive insights, and must-see stories!

മിമിക്രി പാരയായി; ടിവി സീരിയല്‍ താരം കിക്കു ശാരദയ്‌ക്കെതിരെ കേസ്

ഫത്തേബാദ്: പ്രശസ്ത ടി വി സീരിയല്‍ താരം കിക്കു ശാരദയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേലാണ് പുതുവത്സര ദിനത്തില്‍ സീരിയല്‍ നടനെതിരെ പോലീസ് കേസെടുത്തത്. കളേഴ്‌സ് ടി വിയിലെ കോമഡി നൈറ്റ്‌സ് വിത് കപില്‍ എന്ന പരമ്പരയിലെ പലകിന്റെ വേഷമാണ്് കിക്കു ശാരദ ടി വി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.

കോമഡി നൈറ്റ്‌സ് വിത് കപിലിന്റെ ഡിസംബര്‍ 27ലെ എപ്പിസോഡാണ് പരാതിക്ക് ഇടയാക്കിയത്. സിര്‍സയിലെ ദേരാ സച്ചാ സൗദ മേധാവിയായ ഗുര്‍മീത് റാം റഹിം സിംഗിനെ ഈ എപ്പിസോഡില്‍ കിക്കു ശാരദ അനുകരിച്ചിരുന്നു. ഇതാണ് ഗുര്‍മീത് റാം റഹിം സിംഗിന്റെ ആരാധകരെ ചൊടിപ്പിച്ചത്. ഇവരുടെ പരാതിയിന്മേല്‍ കിക്കു ശാരദയ്‌ക്കെതിരെ ഹരിയാന പോലീസ് കേസെടുക്കുകയായിരുന്നു.

kiku-sharda

ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 295 എ പ്രകാരം, മതവികാരം വ്രണപ്പെടുത്തിയതിനാണ് പോലീസ് താരത്തിനെതിരെ കേസെടുത്തത്. ഗുര്‍മീത് റാം റഹിം സിംഗിനെ അനുകരിച്ചതില്‍ കിക്കു ശാരദ നേരത്തെ തന്നെ ക്ഷമ ചോദിച്ചിരുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് കിക്കു ശാരദ തന്റെ മിമിക്രി ആരെയും വേദനിപ്പിക്കാനായിരുന്നില്ല എന്ന് വ്യക്തമാക്കിയത്.

എന്നാല്‍ ഇത് കൊണ്ട് ഫലമുണ്ടായില്ല എന്ന് മാത്രം. ടി വി താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആള്‍ദൈവത്തിന്റെ ആരാധകര്‍ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സിഖുകാരിലെ ഒരു വിഭാഗമായ ദേരാ സച്ചാ സൗദയുടെ ആത്മീയ ഗുരുവാണ് ഗുര്‍മീത് റാം റഹിം. നേരത്തെ രണ്ട് കൊലക്കേസുകളിലും ഒരു പീഡനക്കേസിലും ഇദ്ദേഹം പ്രതിയായിട്ടുണ്ട്.

Read in English: TV actor Kiku Sharda booked
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+