ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു, സംഭവം മുംബൈയിലെ വസതിയില്‍
മുംബൈ: പ്രമുഖ ബോളിവുഡ്, ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് വസതിയിലാണ് സംഭവം നടന്നത്. മുംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 37 വയസ്സാണ് കുശാലിന്. അദ്ദേഹത്തിന്റെ സുഹൃത്തായ കരണ്‍വീര്‍ ബോറയാണ് മരണവിവരം പുറത്തുവിട്ടത്.

കുശാലിന്റെ മരണത്തിന്റെ ആത്മഹത്യാ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട് പോലീസ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഒന്നര പേജ് നീണ്ടതാണ് ആത്മഹത്യാ കുറിപ്പെന്ന് പോലീസ് പറഞ്ഞു. തന്റെ സ്വത്തുക്കള്‍ തുല്യമായി വീതിക്കണമെന്നും, 50 ശതമാനം മാതാപിതാക്കള്‍ക്കും സഹോദരിക്കും, ബാക്കിയുള്ളത് തന്റെ മൂന്ന് വയസ്സുകാരന്‍ മകന്‍ കിയാന് നല്‍കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കുശാലിന്റെ അന്ത്യകര്‍മങ്ങള്‍ ഇന്ന് നാല് മണിക്ക് മുംബൈയില്‍ വെച്ച് നടക്കും. കുശാലിന്റെ മരണം എന്നെ ഞെട്ടിച്ചെന്ന് കരണ്‍വീര്‍ ബോറ പറഞ്ഞു. നിങ്ങള്‍ ഏറ്റവും സന്തോഷവാനായിരുന്നു. നിങ്ങളുടെ ജീവിതം മറ്റാരേക്കാളും എന്നെ പ്രചോദിപ്പിച്ചിരുന്നു. നൃത്തം, ഫിറ്റ്‌നെസ്, റോഡ് ബൈക്കിംഗ്, പിതൃത്വം തുടങ്ങിയവ അതില്‍ ഉള്‍പ്പെടുമായിരുന്നു. നിങ്ങളുടെ മുഖത്തെ പുഞ്ചിരി, എല്ലാം എനിക്കിന് നഷ്ടമാകുമെന്നും കരണ്‍വീര്‍ ബോറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുശാല്‍ 2015ല്‍ ഓഡ്രി ഡോല്‍ഹനെ വിവാഹം ചെയ്തിരുന്നു. അതേസമയം തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. 1990കളില്‍ ഡിജെ അഖീലിന്റെ റീമികസ് കെ ദൂന്‍ തുമെയിലൂടെയാണ് പ്രശസ്തനാവുന്നത്. നിരവധി ടിവി ഷോകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ലവ് മാരേജ്, സിഐഡി തുടങ്ങിയ പ്രശസ്ത ടിവി സീരിയലുകള്‍ കുശാലിനെയും പ്രശസ്തനാക്കിയിരുന്നു. ലക്ഷ്യ, കാല്‍, ധന്‍ ധനാ ധന്‍ ഗോള്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ കുശാല്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications