കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ ആത്മഹത്യ: നടന്‍ മധുപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ഹൈദരാബാദ്: ഭാര്യയുടെ ആത്മഹത്യയെത്തുടര്‍ന്ന് തെലുങ്ക് നടന്‍ മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഭാര്യാപിതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. മധുപ്രകാശിന്‍റെ ഭാര്യ ഭാരതി കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരില്‍ മധുപ്രകാശ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഭാരതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

<strong> കനത്ത മഴ: 3 വിമാനം വഴിതിരിച്ചു വിട്ടു; ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റ് കൂടി കേരളത്തിലേക്ക്</strong> കനത്ത മഴ: 3 വിമാനം വഴിതിരിച്ചു വിട്ടു; ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റ് കൂടി കേരളത്തിലേക്ക്

സ്ത്രീധനം ആവശ്യപ്പെട്ട് മധുപ്രകാശ് മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ചായിരുന്നു മധുപ്രകാശിന്‍റെ മാനസികവും ശാരീരികവുമായി പീഡനം. ഭാരതിയുടെ മരണത്തിന്‍റെ ഉത്തരവാദിയായ മധുപ്രകാശിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനെ പോലീസ് അറസ്റ്റ് ചെയ്ത്.

madhu

ഭര്‍ത്താവിനം കുടുംബത്തിനമൊപ്പം താമസിച്ചിരുന്ന ഭാരതിയെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി. 'താന്‍ സീരിയലില്‍ അഭിനയിക്കുന്നതിനോട് ഭാരതിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു'. ഇതാണ് ഭാര്യയുടെ മരത്തിലേക്ക് നയിച്ചതെന്നായിരുന്നു മധു പോലീസിനോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നത്.

<strong> 'സയനൈഡ്' ചതിച്ചു: സഹോദരനെ കൊല്ലാന്‍ 20 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയ അനുജനും സംഘവും പിടിയില്‍</strong> 'സയനൈഡ്' ചതിച്ചു: സഹോദരനെ കൊല്ലാന്‍ 20 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയ അനുജനും സംഘവും പിടിയില്‍

തെലുങ്ക് സീരിയിലുകളിലൂടെ ശ്രദ്ധേയമായ മധുപ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്. 2015 ലായിരുന്നു മധുപ്രകാശും ഭാരതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

English summary
Actor Madhu Prakash has been arrested by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X