കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി അടച്ചില്ല; നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, അരക്കോടിയിലേറെ നഷ്ടം

  • By Goury Viswanathan
Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടനെതിരെ നടപടി.

ഹൈദരാബാദ് ജിഎസ്ടി കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം 2007-1008 സാമ്പത്തിക വർഷത്തിൽ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നാണ് കണ്ടെത്തിയരിക്കുന്നത്. 18.5 ലക്ഷം രൂപയാണ് താരം കുടിശ്ശിക വരുത്തിയത്.

ജെസ്ന കേസിൽ നിർണായക വഴിത്തിരിവ്; ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും, ദുരൂഹമായി ചുവന്ന കാർജെസ്ന കേസിൽ നിർണായക വഴിത്തിരിവ്; ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും, ദുരൂഹമായി ചുവന്ന കാർ

mahesh babu

മഹേഷ് ബാബുവിന്റെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. നികുതി കുടിശ്ശികയുടെ പലിശയും പിഴയും ഉൾപ്പെടെ 73.5 ലക്ഷം രൂപയാണ് അടച്ച് തീർക്കേണ്ടത്.

42 ലക്ഷം രൂപ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്നും ബാക്കി തുക ഐസിഐസിഐ ബാങ്കിൽ നിന്നും ഈടാക്കുമെന്ന് ജിഎസ്ടി അധികൃതർ അറിയിച്ചു. സഹകരിക്കാത്ത ബാങ്കുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നികുതി കുടിശ്ശിക താരാതെ മഹേഷ് ബാബുവിന് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധ്യമല്ല.

English summary
actor mahesh babu bank account frozen over tax dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X