കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിഡ്നി തകരാറിലാണ്, മമ്മൂക്ക സഹായിക്കണം'; പേജില്‍ യുവാവിന്‍റെ കമന്‍റ്, സഹായമൊരുക്കി താരം

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടയാള്‍ക്ക് സഹായമൊരുക്കി നടന്‍ മമ്മൂട്ടി. ജയകുമാര്‍ എന്ന വ്യക്തിയാണ് ചികത്സാ സഹായം തേടി മമ്മൂട്ടിയുടെ ഫേസ്ബുക്കില്‍ കമന്‍റിട്ടത്. ആവശ്യം സത്യമാണെന്ന ബോധ്യപ്പെട്ട പിന്നാലെ ജയകുമാറിന് അദ്ദേഹം സഹായം ഉറപ്പാക്കുകയായിരുന്നു.

മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബേര്‍ട്ട് ആണ് ഇത് സംബന്ധിച്ച് ജയകുമാറിന് ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്. മമ്മൂട്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് റോബേര്‍ട്ട് കുറിച്ചു. പോസ്റ്റ് വായിക്കാം

 കിഡ്നി തകരാറില്‍

കിഡ്നി തകരാറില്‍

എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.

മമ്മൂക്ക സഹായിക്കണം

മമ്മൂക്ക സഹായിക്കണം

എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിൽസയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം, ഇതായിരുന്നു ജയകുമാറിന്‍റെ കമന്‍റ്.

 രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങള്‍

ഇതിന് റോബേര്‍ട്ട് നല്‍കിയ മറുപടി ഇങ്ങനെ-
പ്രിയ ജയകുമാർ, താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഇൗ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആന്റ് ഷെയർ ഫൗണ്ടേഷന് മുൻപിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിൽസയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിൽസാധാരണകളും ഇല്ല.

 പണം അടയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തു

പണം അടയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തു

എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിൽസയക്കായി ഒരു തുക ഇൗ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.' അദ്ദേഹം കുറിച്ചു.

English summary
Actor Mammootty offer help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X