Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യം ഒരുക്കി നടന്‍ മമ്മൂട്ടി

ചെന്നൈ: മലയാളത്തിലെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചെന്നൈയിലാണ് കഴിയുന്നത്. ചെന്നൈയിലെ കനത്ത മഴ താരങ്ങളേയും ബാധിച്ചിട്ടുണ്ടാകണം. മഴക്കെടുതിയില്‍ വീടുകള്‍ പോലും നഷ്ടപ്പെട്ടവരെ ചെന്നൈയിലെ സ്വന്തം വീട്ടിലേയ്ക്ക് അതിഥികളായി ക്ഷണിച്ച് വ്യത്യസ്തനായിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി.

ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ കുടുങ്ങിയവര്‍ക്ക് വിവിധ സ്ഥലങ്ങളിലെ താമസ സൗകര്യം അറിയിച്ചുള്ള പോസ്റ്റിലാണ് മമ്മൂട്ടി സ്വന്തം വീടും ദുരിതാശ്വാസത്തിനായി ഉപയോഗപ്പെടുത്താമെന്ന് പറയുന്നത്. ദുരിത ബാധിതര്‍ക്ക് തന്റെ വീട്ടിലും അതിഥിയായി കഴിയാമെന്ന മമ്മൂട്ടിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

അതിഥികളേ..താരം വിളിയ്ക്കുന്നു

മഴക്കെടുതിയില്‍ ദുരിതം അനുഭവിയ്ക്കുന്ന ചെന്നൈ നിവാസികള്‍ക്ക് താമസ സൗകര്യം ഒരുക്കി നടന്‍ മമ്മൂട്ടി.

 സ്വന്തം വീട്ടില്‍

സ്വന്തം വീട്ടില്‍

മഴക്കെടുതിയില്‍പ്പെട്ട ചെന്നൈക്കാരെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ചാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

ഇനിയും

ഇനിയും

നഗരത്തിലെ 20 ഓളം സ്ഥലങ്ങളില്‍ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും വീടുകളിലും ഫഌറ്റുകളിലുമാണ് മമ്മൂട്ടി താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

മികച്ച പ്രതികരണമാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിയ്ക്കുന്നത്.

ഒട്ടേറെപ്പേര്‍

ഒട്ടേറെപ്പേര്‍

ഒട്ടേറെപ്പേരാണ് ദിവസങ്ങളായി തുടരുന്ന മഴയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട് പോയത്

സിനിമ താരങ്ങളും

സിനിമ താരങ്ങളും

ഒട്ടേറെ സിനിമാ താരങ്ങളാണ് ചെന്നൈയില്‍ താമസമാക്കിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+