തമിഴകത്തിന്റെ ആച്ചി അന്തരിച്ചു
ചെന്നൈ; തമിഴിലെ പ്രമുഖ നടി മനോരമ(78) അന്തരിച്ചു. ഹൃദയംസ്തംഭനം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു അന്ത്യം.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിയഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തഞ്ചാവൂരിലെ മന്നാര്‍ഗുഡി സ്വദേശിനിയായ ഗോപി ശാന്ത പന്ത്രണ്ടാം വയസ്സില്‍ നാടകത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടക രംഗത്ത് പ്രവര്‍ത്തിയ്ക്കുമ്പോള്‍ മുതലേ ഗോപിശാന്ത എന്ന പേര് മാറ്റി മനോരമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

1958ല്‍ പുറത്തിറങ്ങിയ മയിലാട്ട മങ്കൈ എന്ന ചിത്രത്തിലൂടെയാണ് മനോരമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. കൊഞ്ചം കുമാരി(1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം ചെയ്യുന്നത്. മുന്നൂറിലേറെ ചിത്രങ്ങളില്‍ പാടുകെയും ചെയ്തിട്ടുണ്ട്. അണ്ണദുരൈ, കരുണാനിധി, എംജിആര്‍,എന്‍ടി ആര്‍,ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍(1970), വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ(1972), പ്രത്യക്ഷ ദൈവം(1978), സ്‌നേഹബന്ധം(1983), മധുവിധു തീരും മുമ്പെ(1985), ആണ്‍കിളിയുടെ താരാട്ട്, വീണ്ടും ലിസ(1987), ആകാശ കോട്ടയിലെ സുല്‍ത്താന്‍(1990), മില്യേനിയം സ്റ്റാര്‍സ്(2000), സീതാ കല്യാണം(2006), മൗര്യന്‍(2007) തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട എസ്എം രാമചന്ദ്രനാണ് ഭര്‍ത്താവ്. ഏക മകന്‍ ഭൂപതി.












Click it and Unblock the Notifications