കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്; ആര്‍എസ്എസ് ആസ്ഥാനത്ത്, പഴയ 'തീവ്ര ഇടതുപക്ഷ' നേതാവ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ഒരുകാലത്ത് തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി. ഇടക്കാലത്ത് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായി. ഇനി ബിജെപിയില്‍ ചേരുമെന്നാണ് പുതിയ വിവരം. കഴിഞ്ഞദിവസം മുഥുന്‍ ചക്രവര്‍ത്തി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി. ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത് എന്നാണ് പ്രചാരണം.

ആര്‍എസ്എസ്സിന് പിന്തുണ പ്രഖ്യാപിക്കാനാണ് മിഥുന്‍ ചക്രവര്‍ത്തി നാഗ്പൂരിലെ ആസ്ഥാനത്തെത്തിയതെന്ന് പശ്ചിമബംഗാളിലെ ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സംശയമുനയിലുള്ള വ്യക്തികൂടിയാണ് ഈ പഴയ സൂപ്പര്‍ സ്റ്റാര്‍. ബംഗാളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നടന്റെ വരവ് ശ്രദ്ധേയമായത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 നാഗ്പൂരിലെ ആസ്ഥാനത്ത്

നാഗ്പൂരിലെ ആസ്ഥാനത്ത്

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയുമായി ഇതുവരെ ബന്ധമില്ലാത്ത വ്യക്തിയാണ്. ബിജെപിയില്‍ ചേരുമെന്ന് സൂചനകളും ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് കഴിഞ്ഞദിവസം മിഥുന്‍ ചക്രവര്‍ത്തി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്.

മോഹന്‍ ഭാഗവതിനെ കാണാനായില്ല

മോഹന്‍ ഭാഗവതിനെ കാണാനായില്ല

അതേസമയം, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്താന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് സാധിച്ചില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെ എത്തിയതാണ് നടന് തിരിച്ചടിയായത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയെയും നടന് കാണാന്‍ സാധിച്ചില്ല.

ഒരു മണിക്കൂറോളം ചര്‍ച്ച

ഒരു മണിക്കൂറോളം ചര്‍ച്ച

ആര്‍എസ്എസ് നേതാവ് പ്രസാദ് മഹന്‍കര്‍ മാത്രമാണ് ആസ്ഥാനത്തുണ്ടായിരുന്നത്. കൂടാതെ ചില പ്രാദേശിക നേതാക്കളും. ഇവരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് മിഥുന്‍ ചക്രവര്‍ത്തി ബംഗാളിലേക്ക് തിരിച്ചുപോയത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ആകൃഷ്ടനായിട്ടുണ്ടെന്ന് ബംഗാളിലെ ആര്‍എസ്എസ് നേതാവ് ജിഷ്ണു ബസു പറഞ്ഞു.

 ബിജെപിയില്‍ ചേര്‍ന്നേക്കും

ബിജെപിയില്‍ ചേര്‍ന്നേക്കും

മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരിക്കുകയാണിപ്പോള്‍. ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ദുര്‍ഗാ പൂജയ്ക്ക് ശേഷം മിഥുന്‍ ചക്രവര്‍ത്തി തന്റെ നിലപാട് വ്യക്താമക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിജെപിക്ക് സാധ്യത കൂടി

ബിജെപിക്ക് സാധ്യത കൂടി

ബിജെപി ശക്തമായ കുതിപ്പ് നടത്താന്‍ സാധ്യതയുള്ളതായി വിലയിരുത്തുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഒട്ടേറെ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേരുമെന്ന പ്രചാരണം.

പഴയ തീവ്ര ഇടതുപക്ഷക്കാരന്‍

പഴയ തീവ്ര ഇടതുപക്ഷക്കാരന്‍

ഒരുകാലത്ത് തീവ്ര ഇടതുപക്ഷക്കാരനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് മിഥുന്‍ ചക്രവര്‍ത്തി. സുഭാഷ് ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള ഇടതുനേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു മിഥുന്‍ ചക്രവര്‍ത്തിക്ക്. പിന്നീടാണ് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ശാരദ ചിട്ടി തട്ടിപ്പിലും പേര്

ശാരദ ചിട്ടി തട്ടിപ്പിലും പേര്

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് രാജ്യസഭാംഗത്വം മിഥുന്‍ ചക്രവര്‍ത്തി രാജിവച്ചു. ശാരദ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇദ്ദേഹം. 2014ല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മിഥുനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

പണം തിരിച്ചുകൊടുത്തു

പണം തിരിച്ചുകൊടുത്തു

ശാരദ കമ്പനിയില്‍ നിന്ന് 1.2 കോടി രൂപ കൈപ്പറ്റിയെന്ന രേഖ പുറത്തുവന്നതിനെ തുടര്‍ന്നാണ് മിഥുന്‍ ചക്രവര്‍ത്തിയെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍ 2015ല്‍ മുഴുവന്‍ തുകയും അദ്ദേഹം ഇഡിയെ ഏല്‍പ്പിക്കുകയായിരുന്നു. ശേഷം തൃണമൂലുമായുള്ള ബന്ധം അദ്ദേഹം ഒഴിവാക്കിയിരുന്നു.

 മൂന്ന് തവണ ദേശീയ അവാര്‍ഡ്

മൂന്ന് തവണ ദേശീയ അവാര്‍ഡ്

വിവിധ ഭാഷകളില്‍ 350 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മിഥുന്‍ ചക്രവര്‍ത്തി 1976ലും 1996ലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. സഹനടനുള്ള ദേശീയ പുരസ്‌കാരം 1998ല്‍ ലഭിച്ചു. മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നാല്‍ ബംഗാളില്‍ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

കശ്മീരില്‍ ഇനി ബിജെപി മാത്രം; കോണ്‍ഗ്രസ്, എന്‍സി, പിഡിപി അംഗങ്ങള്‍ പിന്തുണയ്ക്കുംകശ്മീരില്‍ ഇനി ബിജെപി മാത്രം; കോണ്‍ഗ്രസ്, എന്‍സി, പിഡിപി അംഗങ്ങള്‍ പിന്തുണയ്ക്കും

നരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; ഡോവല്‍ കളമൊരുക്കി, റിയാദില്‍ വ്യവസായികളെ കാണുംനരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; ഡോവല്‍ കളമൊരുക്കി, റിയാദില്‍ വ്യവസായികളെ കാണും

English summary
Actor Mithun Chakraborty Visits to RSS Headquarters; Likely to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X