കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി നമിത ബിജെപിയില്‍ ചേര്‍ന്നു; തമിഴ്നാട്ടില്‍ 'സെലിബ്രിറ്റി' തന്ത്രങ്ങളുമായി ബിജെപി

Google Oneindia Malayalam News

ചെന്നൈ: നടന്‍ രാധാ രവിക്ക് പിന്നാലെ തെന്നിന്ത്യന്‍ താരം നടി നമിതയും ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശം. ഇന്നലെ രാവിലെയായിരുന്നു രാധാ രവി നദ്ദയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

namithabjp-

ദക്ഷിണേന്ത്യയില്‍ സിനിമകളില്‍ ഏറെ സജീവമായിരുന്ന നമിത 2016 ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. 2017 ല്‍ ബിഗ് ബോസ് തമിഴിന്‍റെ ഒന്നാം സീസണ്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു. 2008 ല്‍ നമിതയുടെ പേരില്‍ അവരുടെ ആരാധകര്‍ കോയമ്പത്തൂരില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചത് ഏറെ വിവാദമായിരുന്നു.

തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ആയ ശേഷം ഇന്നലെ ആദ്യമായാണ് ജെപി നദ്ദ തമിഴ്നാട്ടില്‍ എത്തിയത്. പാര്‍ട്ടിയുടെ തിരുവല്ലൂരിലെ പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ നദ്ദ നിര്‍വഹിച്ചു. സംസ്ഥാനത്ത് 15 പുതിയ പാര്‍ട്ടി ഓഫീസുകളാണ് ബിജെപി പണിയുന്നത്. ജില്ലാ നേതൃയോഗത്തേയും നദ്ദ അഭിസംബോധന ചെയ്തു.

ഇതു കൂടാതെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് സംസ്ഥാനത്തെ 11 അംഗ സംസ്ഥാന കമ്മിറ്റിയുമായും നദ്ദ ചര്‍ച്ച നടത്തി. ആഗോളമായി ചിന്തിച്ച് പ്രാദേശികമായി പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്ന് നദ്ദ പ്രവര്‍ത്തകരോടും നേതാക്കളോടും നിര്‍ദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യത്തില്‍ മത്സരിക്കണമോ അതോ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമോയെന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.എഐഎഡിഎംകെയുമായി സഖ്യം തുടരണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം എന്നാണ് വിവരം.

English summary
actor Namitha joins BJP in Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X