അനുപം ഖേര്‍ വെറും കോമാളി, ദീപികയുടെ ധൈര്യത്തെ പ്രശംസിക്കണമെന്ന് നസറുദ്ദീന്‍ ഷാ
അനുപം ഖേര്‍ വെറും കോമാളി, ദീപികയുടെ ധൈര്യത്തെ പ്രശംസിക്കണമെന്ന് നസറുദ്ദീന്‍ ഷാ
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നും വളരെ ചെറിയ പ്രതികരണം മാത്രമേ വന്നിട്ടുള്ളുവെന്ന് ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ. ചലച്ചിത്ര മേഖലയില്‍ വളരെയധികം ഉയരത്തില്‍ നില്ക്കുന്ന ആളാണെങ്കിലും ദീപിക പദുക്കോണ്‍ നടത്തിയ പ്രതികരണം വളരെ ധൈര്യമേറിയതാണ്. അവരുടെ പ്രവൃത്തി പ്രശംസിക്കണമെന്നും ഷാ പറഞ്ഞു. ദി വയറിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൌരത്വഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തെ കുറിച്ച് ഗൂഢമായി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത അനുപം ഖേറിനെ കുറിച്ചും താരം സംസാരിച്ചു. അനുപം ഖേറിന്റെ പ്രതികരണങ്ങള്‍ ഗൗരവമായി കാണേണ്ടതില്ലെന്നും അയാള്‍ ഒരു കോമാളിയാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ സമകാലികര്‍ക്കും ഇതേ സ്വഭാവമാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണ് അതെന്നും പെട്ടെന്ന് അത് മാറ്റാനാകില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചതായും അതില്‍ നിന്നും മഹത്തായ കല ഉയര്‍ന്നു വരുമെന്നും ഷാ പ്രത്യാശ പങ്കു വെച്ചു.

അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ദേശസ്നേഹ സിനിമകളുടെ സ്വഭാവത്തെ കുറിച്ചും ഷാ പ്രതികരിച്ചു. അധികാരത്തിലിരിക്കുന്ന ആളുകളെ സുഖിപ്പിക്കുന്ന തരത്തിലാണ് ചലച്ചിത്ര വ്യവസായം എല്ലാ കാലത്തും നിലകൊണ്ടിരുന്നത്. ചരിത്രം മാറ്റിയെഴുതാന്‍ സഹായിക്കുന്ന വിധത്തില്‍ സിനിമകളുണ്ടാക്കിയ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രത്തോളം ബോധമുണ്ടെന്ന് താന്‍ സംശയിക്കുന്നുതായി അദ്ദേഹം പറഞ്ഞു.
എഴുപതുകളില്‍ നിര്‍മ്മിച്ച സിനിമകളെയും ഇന്ന് നിര്‍മ്മിക്കുന്ന സിനിമകളെയും നസറുദ്ദീന്‍ ഷാ താരതമ്യം ചെയ്തു. എഴുപതുകളിലെ സിനിമാ സംവിധായകര്‍ യുവ നിര്‍മ്മാതാക്കള്‍ക്ക് വഴിയൊരുക്കിയിരുന്നില്ലെങ്കില് മസാന്, ഗല്ലി ബോയ് അല്ലെങ്കില്‍ അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന പോലുള്ള സിനിമകള്‍ ഇന്നുണ്ടാകുമായിരുന്നില്ല. ഉള്ളടക്കം വെച്ചു നോക്കിയാല്‍ ഇന്ന് നിര്‍മ്മിക്കുന്ന ചില സിനിമകള്‍ എഴുപതുകൡ നിര്‍മ്മിച്ചതിനേക്കാള്‍ വളരെ മികച്ചതാണ്. ഈ അഭിനേതാക്കളോട് തനിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications