Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലിയ അല്ല ഇനി അഞ്ജലി; ബന്ധം മതി; നവാസുദ്ദീന്‍ സിദ്ദീഖിക്ക് വാട്‌സ്ആപ്പില്‍ ഭാര്യയുടെ നോട്ടീസ്

ദില്ലി: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയുടെ 46ാം പിറന്നാളാണിന്ന്. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞ തലക്കെട്ടുകള്‍ അത്ര ശുഭകരമല്ല. ഭാര്യ ആലിയ സിദ്ദീഖി വിവാഹ മോചന നോട്ടീസ് അയച്ചിരിക്കുന്നു. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് അന്ത്യമാകുന്നു. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നവാസുദ്ദീന്‍ സിദ്ദീഖി ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലുള്ള വീട്ടിലെത്തിയത്.

തുടര്‍ന്ന് അദ്ദേഹം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈനിലാണ്. ഈ വേളയിലാണ് ജീവിതത്തിലെ പുതിയ സംഭവവികാസങ്ങള്‍. ഇനിയും ഒരുമിച്ച് ജീവിക്കേണ്ട എന്നാണ് ഭാര്യ വാട്‌സ്ആപ്പിലും ഇമെയിലിലും അയച്ച നോട്ടീസില്‍ ഭാര്യ പറയുന്നത്. വിശദാംശങ്ങള്‍....

വിവാഹ ജീവിതം പരാജയം

വിവാഹ ജീവിതം പരാജയം

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ സിദ്ദീഖി വിവാഹ മോചനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. വിവാഹ ജീവിതം പരാജയമായിരുന്നുവെന്ന് അവര്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഏറെ ആലോചിച്ചു. തുടര്‍ന്നാണ് തീരുമാനം എടുത്തതെന്ന് ആലിയ പറയുന്നു.

ഈ മാസം ഏഴിന്

ഈ മാസം ഏഴിന്

ഈ മാസം ഏഴിനാണ് ആലിയ സിദ്ദീഖി വാട്‌സ്ആപ്പിലും ഇമെയിലിലും വിവാഹ മോചന നോട്ടീസ് അയച്ചത്. സ്പീഡ് പോസ്റ്റ് വഴി അയച്ചാല്‍ ലോക്ക് ഡൗണ്‍ കാലത്ത് കിട്ടില്ലെന്ന് കരുതിയാണ് ഇങ്ങനെ അയച്ചതെന്ന് ആലിയ പറയുന്നു. മുസഫര്‍നഗറിലെ ബുധാനയിലുള്ള വീട്ടിലാണ് നവാസുദ്ദീന്‍ സിദ്ദീഖി ഇപ്പോള്‍.

മുംബൈയില്‍ നിന്ന് യുപിയിലെത്തി

മുംബൈയില്‍ നിന്ന് യുപിയിലെത്തി

ശനിയാഴ്ചയാണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നവാസുദ്ദീന്‍ സിദ്ദീഖി മുംബൈയില്‍ നിന്ന് യുപിയിലെത്തിയത്. തുടര്‍ന്ന് ഹോം ക്വാറന്റൈനിലാണ്. രണ്ടാഴ്ച ക്വാറന്റൈനില്‍ തുടരണം. രണ്ട് മക്കളാണ് നവാസ്-ആലിയ ദമ്പതികള്‍ക്കുള്ളത്. ജീവനാംശവും വിവാഹ മോചനവും തേടിയാണ് ആലിയയുടെ നോട്ടീസ്.

 ആലിയ സിദ്ദീഖി പറയുന്നു

ആലിയ സിദ്ദീഖി പറയുന്നു

ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ് പത്ത് വര്‍ഷമായി തങ്ങള്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുകയാണ്. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതിനാലാണ് തീരുമാനം എടുത്തത്. പ്രശ്‌നങ്ങളെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആലിയ സിദ്ദീഖി പറഞ്ഞു.

ഇനി ആലിയ അല്ല

ഇനി ആലിയ അല്ല

ലോക്ക് ഡൗണ്‍ കാലത്ത് വിശദമായി ആലോചിച്ചു. നവാസുദ്ദീന്‍ സിദ്ദീഖി മുസഫര്‍നഗറിലേക്ക് പോകുന്നതിന് മുമ്പ് തന്നെ നോട്ടീസ് വാട്‌സ്ആപ്പ് വഴി അയച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. നിയമപരമായി നീങ്ങാനാണ് തീരുമാനം. ഇനി ആലിയ അല്ല അഞ്ജലി കിഷോര്‍ സിങ് ആണെന്നും അവര്‍ വിശദീകരിച്ചു.

 അഭിഭാഷകന്‍ പറയുന്നത്

അഭിഭാഷകന്‍ പറയുന്നത്

മെയ് ഏഴിനാണ് നോട്ടീസ് കൈമാറിയതെന്ന് ആലിയയുടെ അഭിഭാഷകന്‍ അഭയ് സഹായ് സ്ഥിരീകരിച്ചു. ഞാന്‍ അയച്ചതിന് പുറമെ ആലിയ പ്രത്യേകം വാട്്‌സ് ആപ്പ് വഴിയും അയച്ചു. നവാസുദ്ദീന്‍ സിദ്ദീഖി പ്രതികരിച്ചിട്ടില്ല. വിവാഹ മോചനവും ജീവനാംശവും തേടിയാണ് നോട്ടീസ് നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സഹോദരിയുടെ മരണം

സഹോദരിയുടെ മരണം

2009ലാണ് നവാസുദ്ദീന്‍ സിദ്ദീഖി-ആലിയ വിവാഹം നടന്നത്. ഷോറ, യാനി എന്നിവരാണ് മക്കള്‍. ഇത് നവാസുദ്ദീന്‍ സിദ്ദീഖിയുടെ രണ്ടാം വിവാഹമായിരുന്നു. നവാസുദ്ദീന്റെ സഹോദരി അടുത്തിടെ മരിച്ചിരുന്നു. മാത്രമല്ല മാതാവ് അസുഖ ബാധിതയുമാണ്. തുടര്‍ന്നാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+