കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ഖാന്‍ അപകടകാരിയാണെന്ന് നടന്‍ ഓം പുരി!

  • By Sruthi K M
Google Oneindia Malayalam News

തെങ്കാശി: രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിര്‍ ഖാനെ വിമര്‍ശിച്ച് ബോളിവുഡ് താരം ഓം പുരി രംഗത്ത്. ആമിര്‍ ഖാന്റെ പ്രസ്താവന ഗൗരവമുള്ളതാണ്, തെറ്റായ സന്ദേശമാണ് ആമിര്‍ നല്‍കിയതെന്നും താരം പറയുന്നു. ആമിറിന്റെ വാക്കുകള്‍ അപകടം നിറഞ്ഞതാണെന്നും ഓം പുരി ആരോപിക്കുന്നു.

ആര്‍എസ്എസിനെതിരെയും വിഎച്ച്പിയ്‌ക്കെതിരെയും ഓം പുരി ആഞ്ഞടിച്ചു. ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുകയുണ്ടായി.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ ആമിറിനെതിരെ നടന്‍ ഓം പുരി രംഗത്തെത്തി. മുസ്ലീം സമൂഹത്തിന് തെറ്റായ സന്ദേശമാണ് ആമിര്‍ നല്‍കിയതെന്ന് ഓം പുരി പറയുന്നു.

ആമിര്‍ അപകടകാരി

ആമിര്‍ അപകടകാരി

ആമിറിന്റെ വാക്കുകള്‍ അപകടം നിറഞ്ഞതാണെന്നും ഓം പുരി പറയുന്നു. ഇന്ത്യ ജനങ്ങള്‍ക്ക് സുരക്ഷിത താവളമല്ലെന്നും രാജ്യം വിടേണ്ടിവരുമെന്നുമുള്ള ആമിറിന്റെ പ്രസ്താവന നിരുത്തരവാദപരമാണ്.

യോജിക്കാനാവില്ല

യോജിക്കാനാവില്ല

ആമിറിന്റെ അഭിപ്രായത്തോട് തനിക്ക് യോജിക്കാനാവില്ലെന്നാണ് ഓം പുരി പറയുന്നത്. അസഹിഷ്ണുതയെ ചെറുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അസഹിഷ്ണുതയ്ക്ക് കാരണം

അസഹിഷ്ണുതയ്ക്ക് കാരണം

ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഓം പുരി പറയുന്നു.

പ്രോത്സാഹിപ്പിക്കരുത്

പ്രോത്സാഹിപ്പിക്കരുത്

അസഹിഷ്ണുതയെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കു ബിജെപി പിന്തുണ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് പ്രശ്‌നങ്ങള്‍

ബീഫ് പ്രശ്‌നങ്ങള്‍

ബീഫിന്റെ പേരില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നടക്കുകയാണ്. ദാദ്രിയിലെ സംഭവത്തില്‍ പ്രതിഷേധിച്ച് ഒട്ടേറെ പേര്‍ പുരസ്‌കാരം തിരിച്ച് നല്‍കിയപ്പോള്‍ മുസ്ലീം സമൂഹം ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് നല്‍കിയത്.

തീവ്ര ഹിന്ദുവാദം

തീവ്ര ഹിന്ദുവാദം

രാജ്യത്തിന്റെ മതേതരമുഖം സംരക്ഷിക്കാന്‍ തീവ്ര ഹിന്ദുവാദം ഉന്നയിക്കുന്ന സംഘടനകളെ വളരാന്‍ അനുവദിക്കരുതെന്നും ഓം പുരി പറയുകയുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actor Om puri against actor aamir khan in intolerence controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X