ആശുപത്രിയില്‍ അവഗണന, നടന്‍ മരിച്ചു
ഇന്‍ഡോര്‍: രാമായണം സീരിയലില്‍ കുംഭകര്‍ണനായി അഭിനയിച്ച് പ്രശസ്തനായ ബോളിവുഡ് നടന്‍ രാകേഷ് ദിവാന അന്തരിച്ചു. 48 വയസ്സായിരുന്നു. ഇന്‍ഡോറില്‍ തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവാന അന്തരിച്ചത്. ആശുപത്രിയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തത് കൊണ്ടാണ് രാകേഷ് ദിവാന മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഏപ്രില്‍ 23 നാണ് ദിവാന തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മോഹക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഏപ്രില്‍ 27 ഞായറാഴ്ച രാവിലെയോടെ താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഒരു തരത്തിലുള്ള അവഗണനയും രാകേഷ് ദിവാന നേരിട്ടിരുന്നില്ല എന്ന് മോഹക് ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 20 നാണ് രാകേഷ് ദിവാനയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷവും ദിവാനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബി പി കൂടിയതിനെ തുടര്‍ന്ന് രാകേഷ് ദിവാനയെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.
തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും രാകേഷ് ദിവാനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അച്ഛന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും മരണം ഞെട്ടിപ്പിക്കുന്നതാണ് എന്നും രാകേഷ് ദിവാനയുടെ മകള്‍ ശിവാനി ദിവാന പറഞ്ഞു. രാകേഷ് ദിവാനയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.












Click it and Unblock the Notifications