കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുരാഗ് കശ്യപിനെ കുരുക്കിയ നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍; ആര്‍പിഐയുടെ വനിതാ നേതാവാകും

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍. മഹാരാഷ്ട്രയിലെ ദളിത് വിഭാഗത്തിന്റെ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലാണ് അവര്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായല്‍ ഘോഷിനെ ഉടന്‍ നിയമിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയുടെ പാര്‍ട്ടിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. എന്‍ഡിഎയിലെ ഏക ബിജെപി ഇതര കക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ.

p

സംവിധായകന്‍ അനുരാഗ് കശ്യപ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തി അടുത്തിടെ വിവാദം സൃഷ്ടിച്ച നടിയാണ് പായല്‍ ഘോഷ്. കഴിഞ്ഞ ഏട്ടിന് പായല്‍ ഘോഷ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷണ്‍ റെഡ്ഡിയെ കണ്ടിരുന്നു. അനുരാഗ് കശ്യപിനെതിരായ കേസില്‍ തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും നടി അഭ്യര്‍ഥിച്ചിരുന്നു.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

പായല്‍ ഘോഷിന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നും രാംദാസ് അത്താവാലെ പറഞ്ഞു. അനുരാഗ് കശ്യപിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പായല്‍ ഘോഷിന്റെ ബലാല്‍സംഗ ആരോപണം അനുരാഗ് കശ്യപ് നേരത്തെ നിഷേധിച്ചിരുന്നു.

ആര്‍പിഐ ബാബാ സാഹിബ് അംബ്ദേകറുടെ പാര്‍ട്ടിയാണ്. ഇക്കാര്യം ഞാന്‍ പായല്‍ ഘോഷിനോട് പറഞ്ഞു. ദളിത്, ആദിവാസി, ഒബിസി, ഗ്രാമീണര്‍, ചേരിയില്‍ ജീവിക്കുന്നവര്‍ തുടങ്ങി എല്ലാവരെയും ഒരുപോലെ സഹായിക്കുന്ന പാര്‍ട്ടിയാണിത്. പായല്‍ ഘോഷ് അംഗത്വമെടുത്തതോടെ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കും. പാര്‍ട്ടിയുടെ നിലപാടുകള്‍ നടിയെ അറിയിച്ചുവെന്നും അതിന് ശേഷമാണ് അവര്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചതെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്

രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് താന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നതെന്ന് പായല്‍ ഘോഷ് പറഞ്ഞു. കശ്യപിനെതിരായ പോരാട്ടത്തില്‍ തന്നെ സഹായിക്കുന്ന അത്താവാലെയോട് നന്ദിയുണ്ടെന്നും പായല്‍ ഘോഷ് പറഞ്ഞു. 1989ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ ഘോഷ് മോഡലിങ് രംഗത്തുനിന്നാണ് സിനിമയില്‍ എത്തിയത്. ഒട്ടേറെ ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

English summary
Actor Payal Ghosh joins Republican Party of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X