'ബിജെപിയുടെ ലക്ഷ്യം മുസ്ലീംങ്ങളെ തുടച്ച് നീക്കൽ', പ്രകാശ് രാജിന്റെ പ്രസംഗം വിവാദത്തിൽ
ബിജെപിയുടെ കടുത്ത വിമർശകനും നടനുമായ പ്രകാശ് രാജിന്റെ പ്രസംഗം വിവാദത്തിൽ. മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഇന്ത്യയിൽ നിന്ന് വംശഹത്യ ചെയ്യാനും തുടച്ചുനീക്കാനുമുള്ള അജണ്ടയാണ് ഭരണകക്ഷിക്കുള്ളതെന്ന് പ്രകാശ് രാജ് ആരോപിച്ചു. കഴിഞ്ഞ മാസം ഹൈദരാബാദിൽ 'അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്' (APCR) സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ പരാമർശം. പ്രസംഗം ചൊവ്വാഴ്ച വൈറലായതോടെ ബിജെപി അനുകൂലികൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ആണ് ഉയർത്തുന്നത്.
"ഈ രാജ്യത്ത് നടക്കുന്നത് ഒരു വംശഹത്യയ്ക്കുള്ള തയ്യാറെടുപ്പാണ്. അവർക്ക് മുസ്ലീങ്ങളെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും തുടച്ചുനീക്കണം. അതാണ് അവരുടെ അജണ്ട." ബിജെപിയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘിന്റെയും (ആർഎസ്എസ്) പ്രധാന ലക്ഷ്യം ഇതാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ജനാധിപത്യ സ്ഥാപനങ്ങൾക്ക് വ്യവസ്ഥാപിതമായി തകർച്ച സംഭവിച്ചെന്നും പ്രകാശ് രാജ് ആരോപിച്ചു. പൗരന്മാരുടെ അവസാന പ്രതീക്ഷയായി കണ്ടിരുന്ന നീതിന്യായ വ്യവസ്ഥയോടുള്ള അതൃപ്തിയും അദ്ദേഹം പങ്കുവെച്ചു. "ദുഃഖകരമെന്നു പറയട്ടെ, ഇന്ന് ഈ വേദിയിൽ ഞാൻ ധൈര്യപൂർവ്വം പറയുന്നു: ഇന്ത്യയിലെ കോടതികളേ, നിങ്ങൾ ലജ്ജിക്കുക. നിങ്ങൾ നീതിയെ കൊല്ലുന്നു, ഏറ്റവും വലിയ കുറ്റകൃത്യമാണ് ചെയ്യുന്നത്,".

"ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടത് അവർ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചതുകൊണ്ടാണ്. എന്നാൽ ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല," അദ്ദേഹം പറഞ്ഞു. ബിജെപി ഉപരിതലത്തിലെ താമര മാത്രമാണെന്നും, ആർഎസ്എസ് വെള്ളത്തിനടിയിലെ, കണ്ണിൽ കാണാത്ത രാക്ഷസനെപ്പോലെ പ്രവർത്തിക്കുന്നുവെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
"അവരുടെ അജണ്ട വംശഹത്യയാണ്. മനുസ്മൃതി കൊണ്ടുവരിക, ഭരണഘടന മാറ്റുക എന്നിവയാണ് അവരുടെ നിലപാട്, കാരണം അവർക്ക് അതിനോട് താൽപ്പര്യമില്ല,". എല്ലാ വിയോജിപ്പുള്ള ശബ്ദങ്ങളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കി മാറ്റാനാണ് അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ കൊലപാതകങ്ങളും പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചതും പരസ്യമായി മാലയിട്ടു സ്വീകരിച്ച സംഭവങ്ങളും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. "അതുകൊണ്ട് അവരുടെ അജണ്ട വളരെ വ്യക്തമാണ്: ജനാധിപത്യത്തെയും എല്ലാ സംവിധാനങ്ങളെയും തകർക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന് അവർ മുസ്ലിങ്ങളെ തേടിയെത്തും. നാളെ അവർ നിങ്ങളെ തേടിയെത്തും." "നിങ്ങൾക്ക് ഞങ്ങളോട് 100 തവണ കള്ളം പറയാമെങ്കിൽ, നമുക്ക് ആയിരം തവണ സത്യം പറയാം" എന്നും പ്രസംഗം അവസാനിപ്പിച്ച് കൊണ്ട് പ്രകാശ് രാജ് പറഞ്ഞു. പ്രസംഗം വൈറലായതോടെ നടനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയുടെ ചില വിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ് വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭിന്നത വളർത്തുകയാണെന്നുമാണ് ആരോപണം.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications