'ലുങ്കിയുടുത്ത് ചായയടി', എക്സിൽ പങ്കുവെച്ച ട്രോളിൽ വെട്ടിലായി നടൻ പ്രകാശ് രാജ്, രൂക്ഷ വിമർശനം
ചെന്നൈ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ബുധനാഴ്ച ചന്ദ്രനിലിറങ്ങുന്നത് കാത്തിരിക്കുകയാണ് രാജ്യം. അതിനിടെ ചന്ദ്രയാന്‍ ദൗത്യത്തെ ട്രോളി വെട്ടിലായിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മുന്‍ ഐഎസ്ആര്‍ഒ തലവന്‍ കെ ശിവനെന്ന് തോന്നിക്കുന്ന കാരിക്കേച്ചര്‍ ലുങ്കിയുടുത്ത് ചായയടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് എക്‌സില്‍ പങ്കുവെച്ചത്.
''ബ്രേക്കിംഗ് ന്യൂസ്- വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രനില്‍ നിന്നുളള ആദ്യ ചിത്രം'' എന്ന ക്യാപ്ഷനും പ്രകാശ് രാജ് നല്‍കിയിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. ഐഎസ്ആര്‍ഒ രാജ്യത്തിന്റേതാണെന്നും ബിജെപിയോടുളള വെറുപ്പ് കാണിക്കാനുളളതല്ലെന്നുമാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

''മോദിയെ വെറുക്കുന്നത് ഒന്ന്, എന്നാല്‍ ഇന്ത്യയുടെ വികസനത്തോട് ആ വെറുപ്പ് കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. പ്രകാശ് രാജിനെ പോലെ തരംതാണവര്‍ക്ക് മാത്രമേ അതിന് സാധിക്കൂ, ചാന്ദ്ര ദൗത്യം ഇന്ത്യയുടെ അഭിമാനമാണ്. രാജ്യമൊട്ടാകെ അതിന് പിന്നിലുണ്ട്, ഇന്ത്യ വികസിക്കുന്നത് കാണണം എന്ന് ആഗ്രഹമില്ലാത്ത ചില രാജ്യദ്രോഹികള്‍ ഒഴികെ'' എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
''രാഷ്ട്രീയ ആശയങ്ങള്‍ക്കപ്പുറം ചന്ദ്രയാന്‍ 3 രാജ്യത്തിന്റെയാകെ അഭിമാനമാണ്'' എന്ന് മറ്റൊരാള്‍ പ്രതികരിച്ചിരിക്കുന്നു. ''ഇത് വളരെ നിരാശാജനകമാണ്. ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ഐക്യവും പ്രതീക്ഷയും വളര്‍ത്തുന്നതാണ് ഐഎസ്ആര്‍ഒയുടെ സംഭാവനകളും ചന്ദ്രയാന്‍ 3 ദൗത്യവും. അത് നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒരു വ്യക്തിയോട് നിങ്ങള്‍ക്കുളള വെറുപ്പ് രാജ്യത്തോടുളള നിങ്ങളുടെ സ്‌നേഹത്തേക്കാള്‍ വലുതാണ്'' എന്നാണ് മറ്റൊരു എക്‌സ് യൂസറുടെ പ്രതികരണം.
BREAKING NEWS:-
— Prakash Raj (@prakashraaj) August 20, 2023
First picture coming from the Moon by #VikramLander Wowww #justasking pic.twitter.com/RNy7zmSp3G
അതേസമയം പ്രകാശ് രാജിനെ പിന്തുണച്ചും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. മലയാളികള്‍ക്കിടയില്‍ ഏറെക്കാലമായുളള ഒരു തമാശ മാത്രമാണത് എന്നും അതിന് ഐഎസ്ആര്‍ഒയുമായോ മോദിയുമായോ ബന്ധമില്ലെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ചന്ദ്രനില്‍ പോയാല്‍ അവിടെയും ഒരു മലയാളിയുടെ ചായക്കട കാണാം എ്ന്ന തമാശയാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം. ഏറെക്കാലമായി ബിജെപിയുടെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും രൂക്ഷ വിമര്‍ശകനാണ് പ്രകാശ് രാജ്.












Click it and Unblock the Notifications