കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ ശബ്ദം നിശബ്ദമാക്കാൻ ഒരു തെമ്മാടിയെയും അനുവദിക്കരുത്; കേന്ദ്രത്തിനെതിരെ പ്രകാശ് രാജ്!!

Google Oneindia Malayalam News

ബെംഗളൂരു: എൻഡിഎ സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് നിരവധി സിനിമ താരങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് താരങ്ങൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി പലപ്പോഴും രംഗത്തെത്തുന്ന വ്യക്തിയായിരുന്നു നടൻ പ്രകാശ് രാജ്. എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ മരണത്തോടെയാണ് പ്രത്യക്ഷ ആരോപണവുമായി പ്രകാശ് രാജ് മോദി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നത്.

അതിന് ശേഷം പല നിലപാടുകളിലും പ്രകാശ് രാജ് കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെയും രൂക്ഷ വിമർശനവുമായി പ്രകാശ് രാജ് രംഗത്തെത്തി. നിശബ്ദമാകുന്നത് യോജിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളേയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 'നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ അനുവദിക്കരുത്.'എന്നാണ് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കിയത്. ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സിഎബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളുപയോഗിച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

പ്രതികരണവുമായി മലയാള താരങ്ങൾ

പ്രതികരണവുമായി മലയാള താരങ്ങൾ

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു.

വിദ്യാർ‌ത്ഥികൾക്കെതിരെ ക്രൂരത

വിദ്യാർ‌ത്ഥികൾക്കെതിരെ ക്രൂരത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെമ്പാടും പ്രതിഷേധം ശക്തിപ്പെട്ടത്. അതേസമയം : പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അറുപതോളം ഹർജികൾ

അറുപതോളം ഹർജികൾ


ക്രിസ്തുമസ് അവധിക്കായി സുപ്രീം കോടതി ബുധനാഴ്ച അടക്കുന്നതിനാൽ ജനുവരി 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. മുസ്‌ലിം ലീഗ്, അസം ഗണ പരിഷത് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളുമാണ് ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. അറുപതോളം ഹര്‍ജികളാണ് കോടതിക്കു മുമ്പാകെ എത്തിയത്.

Recommended Video

cmsvideo
Kamal Hassan In Support Of Jamia Students | Oneindia Malayalam
വിശദമായ വാദം കേൾക്കണം

വിശദമായ വാദം കേൾക്കണം

വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വിഷയത്തിൽ‌ സ്വീകരിച്ചത്. വാദം കേട്ടാല്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗം കോടതിക്ക് കേള്‍ക്കാനാകൂ. അതുവരെ സ്റ്റേ അനുവദിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ നിലപാടെടുക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
Actor Prakash Raj's tweet against Citizenship Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X