പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: നടന്‍ പ്രകാശ് രാജിന് ഇഡിയുടെ നോട്ടീസ്
ചെന്നൈ: നടന്‍ പ്രകാശ രാജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പ്രകാശ് രാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രണവ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പ് പ്രണവ് ജ്വല്ലറിയില്‍ നടന്നുവെന്നാണ് കേസ്.
തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളില്‍ ഈ മാസം ഇരുപതിന് ഇഡി റെയ്ഡുകള്‍ നടന്നിരുന്നു. അന്ന് കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപയും 12 കിലോ സ്വര്‍ണാഭരണങ്ങളും രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. ജ്വല്ലറി ഉടമയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ പോണ്ടിച്ചേരി, ചെന്നൈ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നായി ഒട്ടനവധി പേരില്‍ നിന്ന് നൂറ് കോടിയോളം രൂപ തട്ടിപ്പുനടത്തിയെന്നാണ് ആരോപണം.

ഈ സമയത്ത് പ്രകാശ് രാജ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു. നേരത്തെ പ്രണവ് ജ്വല്ലറിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 23.70 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെടുത്തതായി ഇഡി അവകാശപ്പെട്ടിരുന്നു. അതേസമയം ഇഡി നോട്ടീസില്‍ ഇതുവരെ പ്രകാശ് രാജ് പ്രതികരിച്ചിട്ടില്ല. ഒക്ടോബറില്‍ പ്രണവ് ജ്വല്ലറിയുടെ ഷോറൂമുകള്‍ എല്ലാം പൂട്ടിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പൂട്ടിയത്.
ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസും എടുത്ത ഇഡി ഈ മാസം അദ്ദേഹത്തിനും ഭാര്യക്കുമെതിരെ ലുക്കൗട്ട് നോട്ടീസുകളും പുറപ്പെടുവിച്ചിരുന്നു. നിക്ഷേപ പദ്ധതി വഴികള്‍ പണം സ്വരൂപിച്ച് അത് കൂടുതലാക്കി നല്‍കുമെന്നും ജ്വല്ലറി ഉടമ അവകാശപ്പെട്ടിരുന്നു. ഇവര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ പണം മാത്രമല്ല, നിക്ഷേപിച്ച പണവും നഷ്ടമാവുകയായിരുന്നു.












Click it and Unblock the Notifications