കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും, നടന്റെ പ്രഖ്യാപനം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് | Oneindia Malayalam

ബെംഗളൂരു: കൂടുതല്‍ തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. കമല്‍ഹാസനും രജനികാന്തിനും പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവല്‍സരാശംസകള്‍ നേര്‍ന്ന് ട്വിറ്ററിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമാക്കിയത്.

Pra

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരം മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിക്കുക. ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് പ്രകാശ് രാജ് മുന്നോട്ട് വെക്കുന്നത്. ഏത് മണ്ഡലത്തിലാണ് മല്‍സരിക്കുക എന്ന് അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു.

എല്ലാവര്‍ക്കും പുതുവല്‍സാരാശംസകള്‍, പുതിയ തുടക്കം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍. നിങ്ങളുടെ പിന്തുണയോടെ ഞാന്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ജനവിധി തേടുക. വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം- എന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രി പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു പ്രകാശ് രാജ്. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്ന തലക്കെട്ടിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. ഭരണകര്‍ത്താക്കളോട് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പലയിടത്തും പ്രസംഗിക്കുകയും ചെയ്തു. ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരായിരുന്നു പ്രകാശ് രാജിന്റെ പ്രചാരണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രകാശ് രാജ് കടുത്ത ബിജെപി വിമര്‍ശകനായി രംഗത്തുവന്നത്.

English summary
Actor Prakash Raj to contest in 2019 polls as independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X