ഹൃദയം നുറുങ്ങുന്നു..3 കോടി മാത്രമല്ല, വമ്പൻ പ്രഖ്യാപത്തിന് ഒരുങ്ങി നടൻ രാഘവ ലോറൻസ്
ചെന്നെ;ചന്ദ്രമുഖി 2 ന് അഡ്വാൻസ് ലഭിച്ച മൂന്ന് കോടി രൂപ നടൻ രാഘവ ലോറൻസ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.നിരവധി പേരാണ് ഇതിൽ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോൾ തനിക്ക് ആശംസയും അഭിനന്ദനവും അറിയിച്ചവർക്ക് നന്ദി പറയുകാണ് നടൻ. ട്വിറ്റിലൂടൊണ് പ്രതികരണം.
നൽകിയ മൂന്ന് കോടി കൊണ്ട് ഒന്നും ആകാൻ പോകുന്നില്ലെന്നും ജനങ്ങളുടെ അവസ്ഥ കണ്ട് ഹൃദയം നുറങ്ങുകാണെന്നും അതുകൊണ്ട് വലിയ പ്രഖ്യാപനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും നടൻ ട്വീറ്റ് ചെയ്തു. പോസ്റ്റ് ഇങ്ങനെ

സംഭാവന ഇങ്ങനെ
50 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 50 ലക്ഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നടൻ ലോറൻസ് നൽകിയത്. ഇത് കൂടാതെ സിനിമയിലെ ദിവസക്കൂലി തൊഴിലാളികളുടെ ക്ഷേമത്തിന് 50 ലക്ഷവും ഡാൻസർ യൂണിയന് 50 ലക്ഷവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 25 ലക്ഷവും 75 ലക്ഷം താരത്തിന്റെ സ്വദേശമായറോയപുരത്തെ ദിവസക്കൂലിക്ക് പണി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയും പണം നൽകിയിട്ടുണ്ട്.

നിരവധി കോളുകൾ
ഇത് കൂടാതെ കൂടുതൽ തുക നൽകാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് പുതിയ ട്വീറ്റിലൂടെ ലോറൻസ് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റ് വായിക്കാം-ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിൽ തനിക്ക് ആശംസകളറിയിച്ച സിനിമ മേഖലയിലെ തന്റെ സഹപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഓരോരുത്തര്‍ക്കും നന്ദി.

കൂടുതൽ സഹായം
എല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. സംഭാവന നല്‍കിയതിന് ശേഷവും കൂടുതൽ സംഭാവന നൽകണം എന്നാവശ്യപ്പെട്ട് കൊണ്ട് ഫൈറ്റൻമാരിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടർമാരിൽ നിന്നും നിരവധി കോളുകളാണ് എന്നെ തേടിയെത്തിയത്.കൂടുതൽ സഹായം അഭ്യർത്ഥിച്ച് പൊതുജനങ്ങളില്‍ നിന്നും നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നുണ്ട്.

ഹൃദയം നുറുങ്ങുകയാണ്
ഇതെല്ലാം കാണുമ്പോൾ തന്റെ ഹൃദയം നുറുങ്ങുകയാണ്. ഞാൻ നൽകിയ 3 കോടി സംഭാവന ഇതിനൊന്നും തികയില്ല. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെ ഞാൻ ചുമതലപ്പെടുത്തി.

എനിക്ക് കുറ്റബോധം തോന്നി
പക്ഷേ മുറിയിലെത്തി അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ പ്രവൃത്തിയെ കുറിച്ചോർത്ത് എനിക്ക് കുറ്റബോധം തോന്നി. എനിക്ക് അന്ന് രാത്രി ഉറങ്ങാൻ സാധിച്ചില്ല. ആളുകൾ കരയുന്ന വീഡിയോ തന്റെ ഉറക്കം കെടുത്തി. ഞാൻ ഏറെ ചിന്തിച്ചു. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകാൻ പോകുന്നില്ല.

ദൈവത്തിന് നൽകിയാൽ ജനത്തിന് കിട്ടില്ല
എല്ലാ ക്ഷേത്രങ്ങളും ഇപ്പോൾ അടച്ചിരിക്കുകയാണ്.കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്.

പ്രഖ്യാപനം ഉടൻ
ദൈവം തന്നെ വീട്ടിൽ ഇരുത്തിയെന്നാണ് ഞാൻ ചിന്തിച്ചത് എന്നാൽ എല്ലാവർക്കും സേവനം ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവനം ചെയ്യാനുള്ള ഏറ്റവും ഉചിതമായ സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ഞാൻ തിരുമാനിച്ചിരിക്കുകയാണ്. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും കൂടിയാലോചിച്ച ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് വൈകീട്ട് അഞ്ചിന് ഞാൻ ആ പ്രഖ്യാപനം നടത്തുന്നതായിരിക്കും, ലോറൻസ് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications