കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്ക്കായി നടന്‍ ക്ഷേത്രം പണിയുന്നു

Google Oneindia Malayalam News

ചലച്ചിത്രതാരങ്ങളോടുളള ആരാധന മൂത്താല്‍ തമിഴ്‌നാട്ടുകാര്‍ ക്ഷേത്രം വരെ നിര്‍മ്മിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ താരങ്ങള്‍ക്കായി അമ്പലം പണിയുന്ന നാട്ടില്‍ പെറ്റമ്മയ്ക്കായി അമ്പലം നിര്‍മ്മിക്കുകയാണ് ഒരു നടന്‍. തമിഴ്‌നടന്‍ രാഘവ ലോറന്‍സാണ് തന്റെ അമ്മയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നത്.

ലോറന്‍സിന്റെ ജന്മനാടായ തമിഴ്‌നാട്ടിലെ പൂവിരുന്തലി ഗ്രാമത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അമ്പലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അമ്മയ്ക്കുവേണ്ടി അമ്പലം നിര്‍മ്മിക്കുകയെന്നത് കാലങ്ങളായി തന്റെ സ്വപ്‌നമാണെന്നും മക്കള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച എല്ലാ അമ്മമാര്‍ക്കുമായി ക്ഷേത്രം സമര്‍പ്പിക്കുന്നതായി ലോറന്‍സ് പറയുന്നു.

raghava-lowrence

ലോറന്‍സിന്റെ അമ്മയുടെ പ്രതിമയും ഇതോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്. രാജസ്ഥാനില്‍ ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അടുത്തവര്‍ഷത്തോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലോറന്‍സിന്റെ പ്ലാന്‍. മുനി3, ഒരു ടിക്കറ്റില്‍ രെണ്ടു സിനിമ എന്നീ ചിത്രങ്ങളിലാണ് ലോറന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
Actor-filmmaker Raghava Lawrence has decided to build a temple for his mother in his father’s hometown Poovirundhavali in Tamil Nadu. The work on the temple has started and will be completed by next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X