• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യശാലകൾ തുറന്നാൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല: രജനികാന്ത്

ചെന്നൈ: തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഭീഷണിയുമായി നടൻ രജിനീകാന്ത്. ഈ ഘട്ടത്തിൽ തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നാൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് രജനീകാന്ത് നൽകിയ മുന്നറിയിപ്പ്. സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്നതിന് മറ്റ് വഴികൾ ആലോചിക്കുകയാണ് വേണ്ടതെന്നും നടൻ ട്വിറ്ററിൽ കുറിച്ചു. മെയ് നാലിന് ശേഷം തമിഴ്നാടും പഞ്ചാബും ദില്ലിയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടും

 സർക്കാർ സുപ്രീം കോടതിയിൽ

സർക്കാർ സുപ്രീം കോടതിയിൽ

തമിഴ്നാട്ടിൽ മദ്യശാലകൾ അടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് രൂക്ഷ പ്രതികരണവുമായി രജനീകാന്ത് രംഗത്തെത്തിയിട്ടുള്ളത്. ഞായറാഴ്ച രാവിലെയാണ് രജനികാന്തിന്റെ ട്വീറ്റ് പുറത്തുവരുന്നത്. മദ്യവിൽപ്പന തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്. സംസ്ഥാനത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാത്തിനെതിരെ നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസനും ഡിഎംകെ തലവൻ എംകെ സ്റ്റാലിനും നേരത്തെ തന്നെ രംഗത്തത്തിയിരുന്നു. സംസ്ഥാനത്തിന്റെ ഗജനാവുകൾ നിറയ്ക്കാൻ മറ്റ് വഴികൾ തേടാനും രജനികാന്ത് ട്വീറ്റിൽ നിർദേശിക്കുന്നു.

സർക്കാരിന് വിമർശനം

സർക്കാരിന് വിമർശനം

രജനികാന്ത് സംസ്ഥാന സർക്കാരിനെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് വിമർശിച്ചതിന് പിന്നാലെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. എല്ലാവരും സിനിമ മുഴുവനായി കണ്ടുകഴിഞ്ഞു അപ്പോഴാണ് രജനീകാന്ത് ട്രെയ് ലർ പുറത്തിറക്കുന്നതെന്നാണ് ഒരു സംരംഭകൻ ഉയർത്തിയ വിമർശനം. ഒരു വിഷയത്തിലും രജനീകാന്തിൽ നിന്ന് പെട്ടെന്നുള്ള പ്രതികരണം ലഭിക്കില്ലെന്നും ജനങ്ങളുടെ മാനസികാവസ്ഥ നിരീക്ഷിച്ച ശേഷമാണ് പ്രതികരിക്കുകയെന്നും മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നത്.

പാർട്ടി എവിടെ?

പാർട്ടി എവിടെ?

2017 ലാണ് മെഗാസ്റ്റാർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതുവരെയും പാർട്ടി രൂപീകരണം നടന്നിട്ടില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കമെന്നും ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഇതുവരെയും പാർട്ടി യാഥാർഥ്യമായിട്ടില്ല. മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം തനിക്കില്ലെന്നാണ് ഈ വർഷം രജനികാന്ത് വ്യക്തമാക്കിയത്. പാർട്ടി അധികാരത്തിലെത്തിയാൽ പാർട്ടി മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങൾ നടപ്പിലാക്കാൻ ശേഷിയുള്ള സിഇഒയെ പോലെയുള്ള ഒരു യുവാവിന് അധികാരമേൽപ്പിച്ച് നൽകുനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

രണ്ടാംഘട്ട ലോക്ക് ഡൌൺ അവസാനിച്ചതോടെ ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ മദ്യശാലകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെയാണ് തുറന്ന മദ്യശാലകൾ അടച്ചിട്ടത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ചട്ടങ്ങൾ പാലിക്കാതെ ആളുകൾ മദ്യശാലകളിലേത്ത് തള്ളിക്കളയറിയതിനെ തുടർന്നാണ് കോടതി മദ്യവിൽപ്പന വിഷയത്തിൽ ഇടപെടുന്നത്. അതേ സമയം മദ്യം ഓൺലൈനായി വിൽക്കുന്നതിനുള്ള അനുമതി നിലവിലുണ്ട്. ശനിയാഴ്ചയാണ് തമിഴ്നാട് സർക്കാർ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നത്. കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന അനുവദിച്ചുകൊണ്ട് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

 അമ്മമാരുടെ വിജയം

അമ്മമാരുടെ വിജയം

സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഹർജിക്കാരനായ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും മദ്രാസ് ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. "ഇത് മക്കൾ നീതി മയ്യത്തിന്റെ മാത്രമ വിജയമല്ല. തമിഴ്നാട് മൊത്തം ഇത് ആഘോഷിക്കണം. അത് തമിഴ് അമ്മമാരുടെ ശബ്ദത്തിന്റെ വിജയം കൂടിയാണ്" കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം: കെ സുരേന്ദ്രൻ

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്ന മലയാളികളുടെ ബസ് അപകടത്തില്‍പ്പെട്ടു; 3 പേരുടെ നില ഗുരുതരം

English summary
Actor Rajinikant attacks Tamil nadu government over liquor sale during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X