• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരി

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയത്തിലിറങ്ങണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാന്‍സുമായി രജനി പല തവണ ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന വിവരങ്ങളും വന്നിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദ്രാവിഡ രാഷ്ട്രീയ ഗോദയില്‍ പുതിയ തരംഗമാകും രജനിയുടെ വരവ് എന്ന് കരുതവെയാണ് മറിച്ചുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. രജനികാന്ത് രാഷ്ട്രീയം വിടുന്നു....?

ഒരു കുറിപ്പ്

ഒരു കുറിപ്പ്

ദിവസങ്ങളായി തമിഴ്‌നാട്ടിലെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഒരു കുറിപ്പ് വ്യാപിക്കുന്നു. രജനിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അതില്‍. രാഷ്ട്രീയം വിടാന്‍ രജനി തീരുമാനിച്ചു എന്നാണ് കുറിപ്പിലുള്ളത്. ഇതിന് ചില കാരണങ്ങളും അതില്‍ എടുത്തുപറയുന്നു.

ഇതാണ് കാരണം

ഇതാണ് കാരണം

കൊറോണ വ്യാപനം, തന്റെ പ്രായം, ആരോഗ്യം, കൊറോണ മരുന്നിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഔദ്യോഗികമയി നടത്തുന്നതിന് മുമ്പേ എന്തിനാണ് രാഷ്ട്രീയം വിടുന്നത് എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

രജനിയുടെ പ്രതികരണം

രജനിയുടെ പ്രതികരണം

രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന പ്രചാരണം ശക്തമായതോടെ താരം പ്രതികരണവുമായി രംഗത്തുവന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് എന്റേതല്ല. എന്നാല്‍ അതില്‍ പറയുന്ന തന്റെ ആരോഗ്യ വിവരങ്ങള്‍ ശരിയാണ്. ഡോക്ടര്‍മാരുടെ ഉപദേശം തേടിയെന്ന വിവരവും ശരിയാണ് എന്ന് രജനികാന്ത് ഇന്ന് അറിയിച്ചു.

രാഷ്ട്രീയ നിലപാട് അറിയിക്കും

രാഷ്ട്രീയ നിലപാട് അറിയിക്കും

രജിനി മക്കള്‍ മന്ത്രം എന്നാണ് രജിനികാന്തിന്റെ ഫാന്‍സിന്റെ പേര്. ഇതുതന്നെയാകും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് എന്ന് പ്രചാരണമുണ്ട്. ഫാന്‍സുമായി കൂടിയാലോചിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് അനിയോജ്യമായ സമയത്ത് പരസ്യപ്പെടുത്തുമെന്നും രജിനികാന്ത് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ തമിഴ്‌നാട്ടിലുണ്ട്.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിഎംകെ തൂത്തുവാരുമെന്നാണ് പ്രചാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തരംഗമായിരുന്നു. ഇത് സൂചിപ്പിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ ജയിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ വളരെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് തമിഴ്‌നാട്ടില്‍.

ശശികലയുടെ വരവ്

ശശികലയുടെ വരവ്

ഭരണകക്ഷിയായ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമാണ്. ജയിലില്‍ പോയ ശശികല തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്. അവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ജയില്‍ മോചിതയാകും എന്നാണ് വിവരം. അതേസമയം, അവരുടെ ബന്ധു ടിടിവി ദിനകരനൊപ്പം ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കുമോ എന്നും വ്യക്തമല്ല.

പ്രത്യേകത ഇതാണ്

പ്രത്യേകത ഇതാണ്

കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത്. പുതിയ തലമുറയുടെ ആദ്യ തിരഞ്ഞെടുപ്പ്. സ്റ്റാലിന്‍ ഡിഎംകെക്ക് നേതൃത്വം നല്‍കുന്നു. പളനിസ്വാമിയും പനീര്‍സെല്‍വവും ചേര്‍ന്ന് അണ്ണാഡിഎംകെയെ നയിക്കുന്നു. അതിനിടയില്‍ ശശികലയുടെ എന്‍ട്രിയും. എന്തു സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം.

 ഇപ്പോഴില്ലെന്ന് വിജയ്

ഇപ്പോഴില്ലെന്ന് വിജയ്

അതേസമയം, നടന്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കും. രജനിയും അദ്ദേഹത്തിനൊപ്പം ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇളയദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രചാരണമുണ്ടെങ്കിലും താരത്തിന്റെ അച്ഛന്‍ അക്കാര്യം തള്ളി. വിജയ് രാഷ്ട്രീയത്തിലെത്തുമെങ്കിലും ഇപ്പോഴില്ല എന്നാണ് അച്ഛന്‍ പ്രതികരിച്ചത്.

cmsvideo
  Vijay reveals about his Political Entry
  ബിജെപി നീക്കം

  ബിജെപി നീക്കം

  ബിജെപി വളരെ ആസൂത്രണത്തോടെ പ്രചാരണം തുടങ്ങി കഴിഞ്ഞു. പ്രധാന മുഖങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത് ഇതിന്റെ സൂചനയാണ്. ഗൗതമി, നമിത എന്നീ നടിമാരും ബിജെപിയില്‍ സജീവമായി കഴിഞ്ഞു. ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രചാരണം.

  ഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കി

  English summary
  Actor Rajinikanth Make an official announcement on political entry and health update goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X