Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിനെക്കുറിച്ച് രജനികാന്തിന്റെ മറുപടി മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ചു

ചെന്നൈ: അഭിപ്രായം പറഞ്ഞാല്‍ തല പോകുന്ന അവസ്ഥയാണ് ഇപ്പോളെന്ന് പല താരങ്ങളും പറയുന്നു. പലരും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുകയും ചെയ്യുകയാണ്. എന്നാല്‍, ഇതിനൊന്നും സമയം കണ്ടെത്താത്ത ഒരു താരമുണ്ട്. അത് മറ്റാരുമല്ല നമ്മുടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്താണ്. പരസ്യ പ്രചാരണത്തിനോ രാഷ്ട്രീയ പരിപാടികള്‍ക്കോ പങ്കെടുക്കാത്ത ഒരാളാണ് രജനികാന്ത്.

അതുകൊണ്ടു തന്നെ പൊതു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും നമ്മുടെ സൂപ്പര്‍ സ്റ്റാറിനെ കിട്ടാറില്ല. ഇത്തരം സാഹചര്യങ്ങളും ചടങ്ങുകളും താരം ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എങ്കിലും രജനിയുടെ ഒരു വാക്കിന് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി എല്ലായിടത്തും എത്താറുണ്ട്.

rajinikanthtomeetarnoldinusa

കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനിയെ കാണാന്‍ മാധ്യമപ്പട തന്നെയുണ്ടായിരുന്നു. പുതിയ ചിത്രമായ കബലിയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് രജനിയെ ആരാധകര്‍ പൊതിഞ്ഞത്. വരാനിരിക്കുന്ന തമിഴ്‌നാട് സ്റ്റേറ്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ഇവര്‍ക്ക് അറിയേണ്ടത്.

രജനിയുടെ മറുപടി കേട്ട മാധ്യമപ്രവര്‍ത്തകരോട് പിന്നീടൊന്നും അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നില്ല. എന്തു തോന്നുന്നുവെന്ന് ചോദിച്ചതിന് ഒന്നും തോന്നുന്നില്ലല്ലോയെന്നാണ് രജനികാന്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+