കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം രജിനികാന്ത് പ്രതികരിച്ചു; ' അക്രമവും കലാപവും ഒന്നിനും പരിഹാരമാവില്ല', ആരാധകർ രണ്ട് ചേരിയിൽ!

Google Oneindia Malayalam News

ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമെമ്പാടും നടക്കുന്ന പ്രതിരോധത്തെ സംബന്ധിച്ച് പ്രതികരണം അറിയിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജിനികാന്ത്. പൗരത്വബില്ലിനെതിരായ സമരത്തിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രംഗത്ത് ഉണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ അവിടെ എത്തിയിരുന്നു.

എന്നാൽ പോലീസ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം തടഞ്ഞെന്ന വാർത്ത പുറത്ത് വന്നിരുന്നു. താരത്തിന്റെ സുരക്ഷയെ മുൻ നിർത്തിയാണ് കമൽ ഹാസനെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതെന്നായിരുന്നു പോലീസിന്റെ വാദം. അനീതിയാണ് വിദ്യാർത്ഥികൾക്കെതിരെ നടക്കുന്നതെന്ന് കമൽ ഹാസൻ ആരോപിച്ചു. അണ്ണാ ഡിഎംകെ വിചാരിച്ചിരുന്നെങ്കിൽ ബിൽ പാസാകില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തിരുന്നു.

രജിനികാന്തിന്റെ നിലപാട്

രജിനികാന്തിന്റെ നിലപാട്


കമൽ ഹാസൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും രജിനികാന്ത് പ്രതികരിക്കാതിരുന്നത് വൻ ചർച്ചയായിരുന്നു. അതിനൊടുവിലാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് രജിനികാന്ത് രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. എന്നാൽ നിലപാട് വ്യക്തമാക്കിയതോടെ രജിനികാന്തിന്റെ ആരാധകർ രമ്ട് തട്ടിലായെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

അക്രമവും കലാപവും പ്രശ്നത്തിന് പരിഹാരമല്ല

അക്രമവും കലാപവും പ്രശ്നത്തിന് പരിഹാരമല്ല

"അക്രമവും കലാപവും ഒരു പ്രശ്നത്തിനും ഉള്ള പരിഹാര മാർഗം ആകാൻ പാടില്ല. രാജ്യ സുരക്ഷയും അബിവൃദ്ധിയും മനസിൽ വെച്ച്കൊണ്ട് എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നാണ് ഈ അവസരത്തിൽ എനിക്ക് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളത്. ഇപ്പോൾ നടക്കുന്ന ഹിംസ എനിക്ക് വലിയ വേദനയാകുന്നു" എന്നാണ് രജിനികാന്ത് ട്വിറ്ററിൽ കുറിച്ചത്. സ്റ്റൈൽ മന്നന്റെ നിലപാടിനെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.

ട്രെഡിങ് ഹാഷ് ടാഗ്

ട്രെഡിങ് ഹാഷ് ടാഗ്

രജിനിയുടെ പ്രതികരണം ആരാധകരോട് രണ്ട് ചേരിയിലാക്കിയിരിക്കുകയാണ്. #ShameOnYouSanghiRajini, #IStandWithRajinikanth എന്നീ ഹാഷ്ടാഗുകൾ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ബിജെപി സർക്കാരിനെ അനുകൂലിച്ചുകൊണ്ടാണ് രജിനി ഇത്തരത്തിൽ എവിടെയും തൊടാതെയുള്ള പ്രതികരണം നടത്തിയിരിക്കുന്നതെന്നാണ് ഒരു പക്ഷത്തിന്റെ വാദം. എന്നാൽ രജിനി പറഞ്ഞതാണ് ശരിയെന്ന് വാദവും ഉയരുന്നുണ്ട്.

Recommended Video

cmsvideo
Actor Siddharth Says We Should Fight Against Fascism | Oneindia Malayalam
കേരളത്തിൽ ജാഗ്രത നിർദേശം

കേരളത്തിൽ ജാഗ്രത നിർദേശം


അതേസമയം രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. രാജ്യത്താകമാനം പ്രതിഷേധം കടുക്കുന്നതിനിടയിൽ കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മംഗളുരുവിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സാഹചര്യത്തിലാണ് കേരളത്തിലെ വടക്കൻ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

ഇന്റർനെറ്റ് സേവനം നിർത്തി വെച്ചു

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾക്കാണ് ജാഗ്രത നിർദേശം. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവിൽ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണിക്കിലെടുത്ത് കർണാടകത്തിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഉത്തരവ് പ്രകാരം ദില്ലിയുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്ന് എയർടെൽ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു.

English summary
Actor Rajinikanth's comments about Citizenship Amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X