കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം: ചെന്നൈയിൽ ആരാധക പ്രതിഷേധം,വീടിന് മുമ്പിൽ തടിച്ചുകൂടിയത് ലക്ഷങ്ങൾ

Google Oneindia Malayalam News

ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താനുള്ള തീരുമാനം പിൻവലിച്ചതിന് പിന്നാലെ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി ആരാധകർ. ചെന്നൈയിൽ രജനീകാന്ത് രാഷ്ട്രീയത്തിൽ തിരികെയെത്തണമെന്നാവശ്യപ്പെട്ട് ആരാധകർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.

 കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക് കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക്

വിലക്ക് മറികടന്ന് പ്രതിഷേധം

വിലക്ക് മറികടന്ന് പ്രതിഷേധം


രജനീകാന്തിന്റെ ഔദ്യോഗിക ആരോധക സംഘടന രജനി മക്കൾ മൺട്രത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകർ നിരാഹാര സമരത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രജനി ആരാധകർക്കൊപ്പം കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം പേരാണ് ചെന്നൈയിലെ വള്ളുവർ കോട്ടത്ത് ഒത്തുകൂടിയിട്ടുള്ളത്.

 നിരാഹാര സമരം

നിരാഹാര സമരം


സൂപ്പർസ്റ്റാർ മുഖ്യമന്ത്രിയെന്ന് എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പലരും രജനീകാന്തിന്റെ വസതിയ്ക്ക് മുമ്പിലെത്തിയിട്ടുള്ളത്. ചെന്നൈയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള നിരാഹാര സമരം വെറും ട്രെയിലർ മാത്രമാണെന്നും മധുര, സേലം എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്നാണ് ആരാധകരർ പറയുന്നത്. സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് രജനീകാന്ത്.

 തമിഴ്നാട്ടിൽ പ്രതിഷേധം

തമിഴ്നാട്ടിൽ പ്രതിഷേധം

രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനം ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിലുടനീളം രജനി ആരാധകർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. രജനി മക്കൾ മൺട്രം പ്രവർത്തകരാണ് മധുര, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് രജനീകാന്ത് ചെന്നൈ അതിർത്തിയ്ക്ക് സമീപത്തുള്ള ഫാം ഹൌസിലേക്ക് താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.

 പിന്മാറ്റം അപ്രതീക്ഷിതം

പിന്മാറ്റം അപ്രതീക്ഷിതം


തമിഴ്നാട്ടിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രജനി മക്കൾ മൺട്രം ഭാരവാഹികൾ ബൂത്ത് തലത്തിൽ പ്രചാരണവും ആരംഭിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നത്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ പിന്തുണ തേടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
Actor Rajinikanth's fans hold protest in Chennai, urge the actor to entry in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X