Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ദുരുപയോഗം നോക്കിയിരിക്കില്ല'; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രജനീകാന്ത്, വക്കീല്‍ നോട്ടീസ്

തന്റെ സമ്മതം കൂടാതെ മറ്റാര്‍ക്കും അവയെ വാണിജ്യപരമായി ചൂഷണം ചെയ്യാന്‍ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.

rejini

ചെന്നൈ: ഇന്ത്യന്‍ സിനിമ ലോകത്തെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമയില്‍ രജനീകാന്തിന് പകരക്കാരനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി നമുക്ക് കണ്ണുംപൂട്ടി പറയാം. തലവര്‍ എന്നറിയപ്പെടുന്ന രജനീകാന്തിന് സ്റ്റൈല്‍ മന്നല്‍ മന്നന്‍, ആക്ഷന്‍ കിംഗ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനീകാന്തിന്റെ അടുത്തതായി എത്തുന്ന ചിത്രം. എന്നാല്‍ ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായാണ് രജനീകാന്ത് എത്തിയിരിക്കുന്നത്.

നിയമനടപടി

നിയമനടപടി

തന്റെ പേരും ചിത്രങ്ങളും ശബ്ദങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കാണ് താരം ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അനുമതി ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് രജനീകാന്ത് നല്‍കിയിരിക്കുന്നത്. അത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഒരു മടിയും കൂടാതെ നിയമനടപടി സ്വീകരിക്കുമെന്നാണ് രജനീകാന്ത് അറിയിച്ചിരിക്കുന്നത്.

നോട്ടീസ്

നോട്ടീസ്

തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസിലാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഭിഭാഷകന്‍ എസ് ഇളംഭാരതിയാണ് ഇപ്പോള്‍ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. രജനികാന്തിന്റെ പേരും ശബ്ദവും ഫോട്ടോയും ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട് പുറത്തുവവന്നിരുന്നു.

മുന്‍കൂര്‍ അനുമതിയില്ലാതെ

മുന്‍കൂര്‍ അനുമതിയില്ലാതെ

രജനികാന്തിന്റെ അനുമതിയില്ലാതെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കരുതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. വിവി കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളെ അകര്‍ഷിക്കുന്നതിനായി നടന്റെ പേര് ശബ്ദം, ചിത്രം, കാരിക്കേച്ചര്‍ എന്നിവ ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

തന്റെ സമ്മതം കൂടാതെ

തന്റെ സമ്മതം കൂടാതെ

രജനീകാന്തിന്റെ വ്യക്തിത്വം പേര്, ശബ്ദം, പ്രതിച്ഛായ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സവിശേഷതകള്‍ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനീകാന്തിന് മാത്രമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. തന്റെ സമ്മതം കൂടാതെ മറ്റാര്‍ക്കും അവയെ വാണിജ്യപരമായി ചൂഷണം ചെയ്യാന്‍ കഴിയില്ലെന്ന് നോട്ടീസില്‍ പറയുന്നു.

വ്യക്തി പ്രഭാവം കൊണ്ടാണ്

വ്യക്തി പ്രഭാവം കൊണ്ടാണ്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് രജനീകാന്ത്. കഴിഞ്ഞ പതിറ്റാണ്ടുകളിലായി പല ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഖ്യാധി വളരെ വലുതാണ്. നടനായും നല്ലൊരു മനുഷ്യനെന്ന നിലയിലുള്ള വ്യക്തി പ്രഭാവം കൊണ്ടാണ് അദ്ദേഹത്തെ ആരാധകര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. ഈ ഖ്യാതിക്ക് സംഭവിക്കുന്ന ഇടിവ് എന്റെ ക്ഷിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

രജനീകാന്തിന് മാത്രമാണ്

രജനീകാന്തിന് മാത്രമാണ്

തന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ വാണിജ്യപരമായ ഉപയോഗം രജനീകാന്തിന് മാത്രമാണ് സാധിക്കുകയെന്നും മറ്റാര്‍ക്കും അതിനുള്ള അവകാശം ഇല്ലെന്നും നോട്ടീസ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലെ, ഏറ്റവും ആഘോഷിക്കപ്പെട്ട, അംഗീകാരം നേടിയ, വിജയിച്ച നടന്മാരില്‍ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു ഗെയ്ക്വാദെന്ന് രണ്ട് പേജുള്ള നോട്ടീസില്‍ പറയുന്നു.

7

അതേസമയം, രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് അടുത്ത ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+