കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ സൂപ്പര്‍താരം ബിജെപിക്കുവേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

ഖൊരക്പൂര്‍: ഭോജ്പുരി സിനിമയിലെ സൂപ്പര്‍താരമാണ് രവി കിഷന്‍. ഇതോടൊപ്പം ബോളിവുഡിലും സജീവ സാന്നിധ്യം. സിനിമയില്‍ പയറ്റിത്തെളിഞ്ഞാല്‍ പിന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പഴയകാലത്ത് ഏതാനും ചിലര്‍ മാത്രം നേതാക്കളായി ഉയര്‍ന്നവന്ന സാഹചര്യം മാറി ഇന്ന് എല്ലാവര്‍ക്കും രാഷ്ട്രീയമോഹമാണ്.

നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള ബിജെപി ശക്തമായി നില്‍ക്കുന്നതിനാല്‍ പുതുതായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരെല്ലാം ആ പാര്‍ട്ടിയിലേക്ക് ചായുന്നുണ്ട്. രവി കിഷനും ഈയിടെയാണ് ഭാരതീയ ജനതാ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് രവി കിഷനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ravikishan

രാഷ്ട്രീയത്തില്‍ ചുവടുവെച്ചിട്ട് നാള്‍ അധികം ആയില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രവി കിഷന് മോഹം, നിയമസഭയിലേക്കല്ല ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലേക്ക്. അതും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാര്‍ലമെന്റ് മണ്ഡലമായിരുന്ന ഖോരക്പൂരാണ് രവി കിഷന്റെ ലക്ഷ്യം. യുപി മുഖ്യനായി മാറിയതോടെ യോഗി ആദിത്യനാഥ് എംപി സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവില്‍ മത്സരിക്കാനാണ് ഭോജ്പുരി സൂപ്പര്‍ താരത്തിന്റെ മോഹം.

യോഗിയുടെ അനുഗ്രഹം ലഭിച്ചാല്‍ ഖൊരക്പൂരില്‍നിന്നും മത്സരിക്കുമെന്നാണ് രവി കിഷന്റെ നിലപാട്. കഴിഞ്ഞ 25 വര്‍ഷക്കാലമായി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഖൊരക്പൂര്‍. ഇത് അഭിമാനത്തിന്റെ പ്രശ്‌നമായതിനാല്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല. യുപി മുഖ്യന്‍ ഇക്കാര്യത്തില്‍ അന്തിമവാക്ക് പറഞ്ഞിട്ടുമില്ല. ജനുവരി 11-ന് ആരംഭിക്കുന്ന ഖൊരക്പൂര്‍ മഹോത്സവത്തില്‍ രവി കിഷന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും താരം ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു.

ഖൊരക്പൂരില്‍ 2009-ല്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിച്ച മനോജ് തിവാരി ഇന്ന് ദില്ലി ബിജെപി മേധാവിയാണെന്നതും മറ്റൊരു വൈരുധ്യമാണ്. അതേ മനോജ് തിവാരിയാണ് രവി കിഷനെ ബിജെപിയിലേക്ക് എത്തിച്ചതും. യോഗി ആദിത്യനാഥിന്റെ അനുഗ്രഹാശിസ്സുകളോടെ രവി കിഷന്‍ ഖൊരക്പൂരില്‍ മത്സരിക്കാന്‍ ഇറങ്ങുമോയെന്ന് വൈകാതെ അറിയാം.

 നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി

English summary
Actor Ravi Kishan wants to contest from Gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X