ബോളിവുഡ് നടന്‍ സദാശിവ് അംറാപുര്‍ക്കാര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ സദാശിവ് അംറാപുര്‍ക്കാര്‍ അന്തരിച്ചു. ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് കോകിലബെന്‍ ധീരുഭായി അംബാനി ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 64 വയസായിരുന്നു
ഒട്ടേറെ ഹിന്ദി ചിത്രങ്ങളില്‍ പ്രതിനായകനായി വേഷമിട്ട സദാശിവ് അര്‍ദ്ധസത്യയില്‍ നടത്തിയ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. പ്രകടനത്തില്‍ അദ്ദേഹത്തിന് 1191 ല്‍ മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 1984 ല്‍ രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡും നേടി. സഡക്കിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ആംഖേന്‍, കൂലി നമ്പര്‍വണ്‍, ഇഷ്ഖ്, ഗുപ്ത് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി.

മഹാരാഷ്ട്രയിലായിരുന്നു സദാശിവിന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ അഭിനയത്തില്‍ താത്പര്യം ഉണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് അഭിനയിച്ച നാടകങ്ങള്‍ വെള്ളിത്തരയിലേയ്ക്ക് എത്തിച്ചു. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രണയിച്ച സുനന്ദ കര്‍മാക്കര്‍ സദാശിവിന്റെ ജീവിത സഖിയായി. വില്ലന്‍ വേഷത്തിന് പുറമെ കോമഡി വേഷങ്ങളും ചെയ്തിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ബോംബെ ടാക്കീസ് ആണ് അവസാനം അഭിനയിച്ച ചിത്രം.












Click it and Unblock the Notifications