നടന്‍ സെയ്ഫ് അലി ഖാനെതിരെ കുറ്റത്രം
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരെ കുറ്റപത്രം ചുമത്തി. രണ്ട് വര്‍ഷം മുമ്പ് ഒരു ബിസ്‌നസുകാരനെ ആക്രമിച്ച കേസിലാണ് കുറ്റപത്രം. വ്യാഴാഴ്ച മുംബൈ ഹൈക്കോടതി കുറ്റപത്രം വായിക്കുമ്പോള്‍ നടനും കോടതിയിലെത്തിയിരുന്നു.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ കരീന കപൂറിനും കരീനയുടെ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ മല്ലിക അറോറ, അമൃത അറോറ എന്നിവര്‍ക്കൊപ്പം മുംബൈയിലെ കൊളാബയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു സെയ്ഫ് അലി ഖാന്‍.

താരങ്ങള്‍ കൂടിയിരിക്കുന്നത് കണ്ട് സംസാരിക്കാനായി വന്ന എന്‍ ആര്‍ ഐ ബിസ്‌നസുകാരന്‍ ഇഖ്ബാല്‍ ശര്‍മയെ സെയ്ഫ് അലി ഖാന്‍ ആക്രമിച്ചു എന്നതാണ് കേസ്. സംഭവത്തെ തുടര്‍ന്ന് അന്ന് സെയ്ഫ് അലി ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15,000 രൂപ പിഴയടച്ച് അടുത്ത ദിവസം തന്നെ നടന്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.
എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് സെയ്ഫ് അലി കോടതിയോടും മാധ്യമങ്ങളോട് പറഞ്ഞത്. സ്ത്രീകളോട് മോശമായ രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് താന്‍ ശര്‍മയോട് പ്രതികരിച്ചതെന്ന് സെയ്ഫ് അലി ഖാന്‍ പറഞ്ഞു.


Click it and Unblock the Notifications