Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്ഫ് അലി ഖാന്റെ 15000 കോടിയുടെ സ്വത്ത് സര്‍ക്കാരിലേക്കോ? കടുപ്പിച്ച് ഹൈക്കോടതി

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ 15000 കോടിയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടാന്‍ സാധ്യത. ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്റെ ചെറുമകന്‍ കൂടിയായ സെയ്ഫ് അലി ഖാനെയും കുടുംബത്തേയും ഭോപ്പാലിലും പരിസരത്തുമായുള്ള 15,000 കോടി രൂപയുടെ സ്വത്തുക്കളുടെ ഏക ഉടമകളായി നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു.

എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതിയിപ്പോള്‍. നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം (ഇപ്പോള്‍ ഒരു ആഡംബര ഹോട്ടല്‍), ഫ്‌ലാഗ്സ്റ്റാഫ് ഹൗസ്, കൂടാതെ സംസ്ഥാനത്തുടനീളമുള്ള കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, മറ്റ് റിയല്‍ എസ്റ്റേറ്റ് എന്നിവയും ഈ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. ആ സ്വത്തുക്കളും പൈതൃകവും നിലനിര്‍ത്താന്‍ വലിയ നിയമപോരാട്ടം നടത്തേണ്ട അവസ്ഥയിലാണ് സെയ്ഫ് അലി ഖാനിപ്പോള്‍.

Saif Ali Khan

പ്രസ്തുത കേസ് പുനഃപരിശോധിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിധി പുറപ്പെടുവിക്കാനും ഹൈക്കോടതി വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചു. കോടികളുടെ സ്വത്ത് സര്‍ക്കാരിലേക്ക് പോയേക്കും എന്ന ആശങ്കയ്ക്ക് ഇത് മാത്രമല്ല കാരണം. സെയ്ഫ് അലി ഖാന്‍ ഭോപ്പാലിലെ അവസാന നവാബായ ഹമീദുള്ള ഖാന്റെ ചെറുമകന്‍ കൂടിയാണ്. ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ആണ് സെയ്ഫിന്റെ മുത്തശ്ശി.

നവാബിന്റെ ആദ്യ മകളും മൂത്ത കുട്ടിയുമായ അബിദ സുല്‍ത്താന്‍ ബീഗം വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. അതേസമയം സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിച്ചു. അതുവഴി പിതാവിന്റെ പിന്‍ഗാമിയായി, പരേതനായ നവാബിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ അവകാശമായി സ്വീകരിച്ചു. ആ അനന്തരാവകാശം 1962-ല്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

സ്വത്തുക്കള്‍ അവരുടെ പേരിലേക്ക് മാറ്റുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. സാജിദ സുല്‍ത്താന്‍ പട്ടൗഡിയിലെ നവാബായ ഇഫ്തിക്കര്‍ അലി ഖാനെയാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് ഈ സ്വത്തുക്കള്‍ അവരുടെ മകന്‍ മന്‍സൂര്‍ അലി ഖാനും പിന്നീട് ചെറുമകന്‍ സെയ്ഫ് അലി ഖാനും കൈമാറുകയായിരുന്നു.

2000-ല്‍ ആണ് മധ്യപ്രദേശ് വിചാരണ കോടതി സെയ്ഫും കുടുംബവും (അമ്മ ഷര്‍മിള ടാഗോര്‍, സഹോദരിമാരായ സോഹ, സാബ അലി ഖാന്‍) എന്നിവര്‍ ഭോപ്പാലിലെ സ്വത്തുക്കളുടെ യഥാര്‍ത്ഥ അവകാശികളാണെന്ന് വിധിച്ചത്. എന്നാല്‍ ആ തീരുമാനത്തെ ഹമീദുള്ള ഖാന്റെ മറ്റ് പിന്‍ഗാമികള്‍ ചോദ്യം ചെയ്തു. അവസാനത്തെ ഭോപ്പാല്‍ നവാബിന്റെ സ്വത്ത് മുസ്ലീം വ്യക്തിനിയമമനുസരിച്ച് വിഭജിക്കണമെന്ന് അവര്‍ വാദിച്ചു.

കഴിഞ്ഞ ആഴ്ച ഹൈക്കോടതി അത് അംഗീകരിക്കുകയും പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച ചോദ്യം വീണ്ടും ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍, വിചാരണ കോടതി ഇപ്പോള്‍ അതിന്റെ നേരത്തെയുള്ള വിധി റദ്ദാക്കിയാല്‍, സെയ്ഫ് അലി ഖാന് ഹമീദുള്ള ഖാനും സാജിദ സുല്‍ത്താനും നല്‍കിയ അനന്തരാവകാശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. ഇത് കൂടാതെ 'ശത്രു സ്വത്ത്' നിയമവും താരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2014 ല്‍ സര്‍ക്കാര്‍ സെയ്ഫ് അലി ഖാന് നല്‍കിയ നോട്ടീസ് പ്രകാരം മുന്‍ ഭോപ്പാല്‍ ഭരണാധികാരിയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ക്ക് 1968-ലെ ശത്രു സ്വത്ത് നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഹമീദുള്ള ഖാന്റെ മൂത്ത മകള്‍ അദ്ദേഹത്തിന്റെ സ്വാഭാവിക അവകാശി, പാകിസ്ഥാനിലേക്ക് കുടിയേറി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിനാല്‍ സ്വത്തുക്കള്‍ ഇപ്പോള്‍ 'ശത്രുവിന്'റേതായി കണക്കാക്കപ്പെടുന്നുവെന്നും അതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കണ്ടുകെട്ടലിന് വിധേയമാണെന്നും നോട്ടീസില്‍ വാദിച്ചു.

ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ വഴിയാണ് ഭോപ്പാലിലെ സ്വത്തുക്കള്‍ സെയ്ഫ് അലി ഖാന് പാരമ്പര്യമായി ലഭിച്ചത്. സഹോദരിയുടെ കുടിയേറ്റത്തിന് ശേഷം ഹമീദുള്ള ഖാന്റെ യഥാര്‍ത്ഥ അവകാശിയായി സാജിദ മാറി എന്ന വാദമാണ് 1962 ലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ നിലവില്‍ ഈ സ്വത്ത് ശത്രു സ്വത്താക്കി മുദ്ര കുത്താനാണ് സര്‍ക്കാര്‍ ശ്രമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+