ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, വൈദ്യുത വേലി; സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു
മുംബൈ: സൽമാൻ ഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താരത്തിന്റെ വസതിക്ക് പുറത്ത് വെടി വെയ്പ്പ് നടന്ന് എട്ട് മാസത്തിന് ശേഷമാണ് മുംബൈയിവെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്. വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ചു. സമീപത്ത് സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് ഉയർന്ന റെസല്യൂഷനുള്ള സി സി ടി വി ക്യാമറകൾ ഉണ്ട്. വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്.
ഗാലക്സി അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ 1 ബി എച്ച് കെ ഫ്ലാറ്റിലാണ് താരം താമസിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒന്നാം നിലയിലാണെന്നാണ് വിവരം, ഏപ്രിൽ 14 ന് സൽമാൻ ഖാന്റെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേർ നാല് തവണ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടിരുന്നു.

മഹാരാഷ്ട്ര മുൻ മന്ത്രിയും അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണ ശേഷം സൽമാന് നിരവധി വധ ഭീഷണി ഉയർന്നിരുന്നു. ഇതിനി പിന്നാലെയാണ് വീടിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്. സൽമാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹം എപ്പോഴും ഉണ്ടാവാറുണ്ട്. വൈ പ്ലസ് സെക്യൂരിറ്റിയാണ് താരത്തിന്. എല്ലാ വിധ ആയുധങ്ങളും കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു കോൺസ്റ്റബിളും സൽമാന്റെ സുരക്ഷ ഉറപ്പാക്കാനുണ്ട്.
ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി സൽമാൻ ഖാനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2018 ൽ അദ്ദേഹത്തെ വധിക്കാൻ ബിഷ്ണോയ് സമുദായത്തിൽ നിന്ന് ചിലർ ആഹ്വാനം ചെയ്തിരുന്നു. ജോധ്പൂരിൽ വെച്ച് സൽമാൻ ഖാൻ കൊല്ലപ്പെടുമെന്ന് ആയിരുന്നു ഭീഷണി.
ജനുവരിയിൽ രണ്ട് അഞ്ജാതർ വ്യാജപ്പേരിൽ തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നെന്ന് സൽമാൻ ഖാൻ പറഞ്ഞിരുന്നു.
പനവേലിലുള്ള സൽമാന്റെ ഫാം ഹൗസിനും സുരക്ഷ വർദ്ധിപ്പിച്ചു. അതേ സമയം ബാബ സിദ്ദിഖ് വധക്കേസിലെ മുഖ്യ പ്രതി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ അമേരിക്കയിൽ കസ്റ്റഡിയിലാണ്. സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമാണ് സിദ്ദിഖിയുടെ കൊലപാതകത്തിന്് പിന്നിലെന്ന് മുംഹൈ പോലീസ് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.












Click it and Unblock the Notifications