Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി

മുംബൈ: മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്ത് ജയിലിന്റെ പിന്‍വാതിലൂടെ വീട്ടിലെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ജയിലില്‍ നിന്നും, പ്രത്യേക അനുമതിയോടെ 14 ദിവസത്തെ അവധിക്ക് വീട്ടിലേക്കു പോയ ദത്ത് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കാനായി ജയിലിന്റെ പിന്‍വാതിലിലൂടെ പുറത്തുകടക്കുകയായിരുന്നു. നടനെതിരെ ചില സംഘടനകളും പ്രതിഷേധവുമായി ജയിലിനു പുറത്ത് കാത്തുനിന്നിരുന്നു.

സഞ്ജയ് ദത്തിന് പ്രത്യേക അനുമതി നല്‍കിയത് ഉന്നതങ്ങളിലെ ഇടപാടുമൂലമാണെന്നാണ് സംഘടനകളുടെ ആരോപണം. 2013 മാര്‍ച്ചു മുതല്‍ പൂനെ യര്‍വാദ ജയിലില്‍ തടവില്‍ കഴിയുകയാണ് സഞ്ജയ് ദത്ത്. 42 മാസത്തെ തടവാണ് സഞ്ജയ്ദത്തിന് വിധിച്ചിരുന്നതെങ്കിലും അറസ്റ്റിലായ കാലയളവില്‍ 18 മാസം ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ ശേഷിച്ചകാലം മാത്രമേ ദത്തിന് തടവില്‍ കഴിയേണ്ടതുള്ളൂ.

sanjay-dutt

2013 മെസ്മാസം മുതല്‍ 2014 മെയ്മാസം വരെ 118 ദിവസത്തെ പരോള്‍ സഞ്ജയ് ദത്തിന് അനുവദിച്ച് നല്‍കിയിരുന്നു. ഭാര്യ രോഗബാധിതയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്രയും ദിവസം കുടുംബത്തോടൊപ്പം കഴിയാന്‍ ദത്തിന് അനുമതി നല്‍കിയത്. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായാണ് ഇപ്പോള്‍ വീണ്ടും 14 ദിവസത്തെ പ്രത്യേക അനുമതി ബോളിവുഡ് താരത്തിന് അനുവദിച്ചിരിക്കുന്നത്.

അവധി 14 ദിവസം കൂടി ലഭിക്കുമെന്നാണ് ദത്തിന്റെ പ്രതീക്ഷ. ബുധനാഴ്ച ഒരുമണിയോടുകൂടിയായിരുന്നു സഞ്ജയ് ദത്തിനെ ജയിലില്‍ നിന്നും വിട്ടയച്ചത്. നടന്‍ പുറത്തിറങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജയിലിന് പുറത്ത് പ്രതിഷേധക്കാരും മാധ്യമപ്രവര്‍ത്തകരും കൂടി നിന്നതോടെ ദത്ത് പിന്‍വാതിലിലൂടെ പുറത്തുകടക്കുകയായിരുന്നെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+