Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്തിന് പരോള്‍ നീട്ടി നല്‍കിയില്ല, ഇനി ജയിലിലേക്ക് മടങ്ങാം

ദില്ലി: പരോള്‍ നീട്ടണമെന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ അപേക്ഷ തള്ളി. യേര്‍വാദ ജയില്‍ അധികൃതരാണ് പരോള്‍ നീട്ടണമെന്ന സഞ്ജയ് ദത്തിന്റെ ആവശ്യം തളളിയത് . പരോള്‍ കാലാവധി നീട്ടി നല്‍കാത്തതിനാല്‍ ഉടന്‍തന്നെ സഞ്ജയ് ദത്തിന് ജയിലിലേയ്ക്ക് മടങ്ങേണ്ടി വരും .

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിനാണ് സഞ്ജയ് ദത്തിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത് . എന്നാല്‍ താരത്തിന് ഇടയ്ക്കിടെ പരോള്‍ ലഭിച്ചിരുന്നു . ഇത് വിവാദമാവുകയും ചെയ്തിരുന്നു, ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേയ്ക്ക് അനുവദിച്ച പരോള്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട താരം സമര്‍പ്പിച്ച അപേക്ഷ ജയിലധികൃതര്‍ തള്ളിയത് .

Sanjay Dutt

മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ജയില്‍ അധികൃതര്‍ ദത്തിന്റെ ജാമ്യാപേക്ഷ തള്ളിയത് . മഹാരാഷ്ട്ര സര്‍ക്കാര്‍ സഞ്ജയ് ദത്തിന് പ്രത്യേത പരിഗണന നല്‍കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു . പരോള്‍ നീട്ടി നല്‍കാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താരത്തിന് ജയിലിലേയ്ക്ക് മടങ്ങിപോകേണ്ടി വരും .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+