കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തെറ്റ് ആരും ചെയ്തരുത്... അങ്ങനെ സംഭവിച്ചാല്‍, ബസിലെ പീഡനത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നടന്‍

Google Oneindia Malayalam News

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ സ്ത്രീകളെ ബസില്‍ വെച്ച് പീഡിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയ തമിഴ് നടന്‍ ശരവണന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. സംഭവത്തില്‍ സൂപ്പര്‍ താരം കമല്‍ഹാസനും ശരവണും ഒരു പോലെ വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ താന്‍ ചെയ്തത് പോലെയുള്ള കാര്യങ്ങള്‍ ആരും ചെയ്യരുതെന്ന മുന്നറിയിപ്പുമായി ശരവണന്‍ മാപ്പുപറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു മുന്നറിയിപ്പാണെന്നായിരുന്നു ശരവണന്‍ പറഞ്ഞത്.

1

ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുത്. ഇതൊരു മുന്നറിയിപ്പാണ്. ഒരാളും ഈ തെറ്റ് ചെയ്യരുത്. അങ്ങനെയുള്ള തെറ്റുകള്‍ ചെയ്താല്‍ ശിക്ഷ ഉറപ്പാണ്. കമല്‍ഹാസന്‍ സര്‍ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് കൊണ്ടാണ് ഞാന്‍ എന്റെ കൈപ്പൊക്കിയത്. മറ്റൊരാളും ആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ഞാന്‍ അത് പറഞ്ഞത്. അതേസമയം ശരവണനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കത്തിക്കയറുകയാണ്.

നേരത്തെ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ മീരാ മിഥുന്‍, ചേരന്‍ എന്നിവര്‍ തമ്മില്‍ നടന്ന വാക്‌പോരില്‍ കമല്‍ഹാസന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ബസ്സില്‍ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കവേയാണ്, ചിലര്‍ സ്ത്രീകളെ സ്പര്‍ശിക്കാനായി മാത്രം ബസ്സില്‍ കയറാറുണ്ടെന്ന് കമല്‍ പറഞ്ഞത്. ഇതിനിടയിലാണ്. . ശരവണന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. താനും അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്റെ മറുപടി. ശരവണന്‍ അത്തരക്കാരെ കൈകാര്യം ചെയ്തിട്ടുണ്ടാവുമെന്നായിരുന്നു കമല്‍ പറഞ്ഞത്.

എന്നാല്‍ താന്‍ ബസ്സില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നും, അവരെ സമ്മതം കൂടാതെ സ്പര്‍ശിക്കാറും പീഡിപ്പിക്കാറുമുണ്ടെന്നും ശരവണ്‍ പറയുന്നു. കോളേജ് കാലത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിന് കമല്‍ഹാസന്‍ ചിരിക്കുന്നുമുണ്ട്. കമല്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗായിക ചിന്‍മയി അടക്കമുള്ളവര്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ ഇതുവരെ അക്കാര്യത്തെ അപലപിച്ചിട്ടില്ല.

മധ്യപ്രദേശില്‍ കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.... ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!മധ്യപ്രദേശില്‍ കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.... ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!

English summary
actor saravanan apologise for controversial comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X